image

30 Oct 2023 6:31 AM GMT

World

സമ്പദ് വ്യവസ്ഥയില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കി ഷി

MyFin Desk

Xi Jinping tightens control over Chinas financial industry
X

Summary

  • ബെയ്ജിംഗില്‍ നടക്കുന്ന ഫിനാന്‍ഷ്യല്‍ വര്‍ക്ക് കോണ്‍ഫറന്‍സ് നിര്‍ണായകം
  • സാമ്പത്തിക സ്ഥിരതയ്ക്ക് മുന്‍തൂക്കം
  • സാമ്പത്തിക മേഖല കൂടുതല്‍ തുറക്കാനും സാധ്യത


ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കി പ്രസിഡന്റ് ഷി ജിന്‍പിംഗ്. രാജ്യത്തെ സമ്പദ് വ്യവസ്ഥ ആശങ്കാകുലമായി തുടരുകയും പ്രോപ്പര്‍ട്ടി വ്യവസായം ഉണ്ടാക്കിയ തകര്‍ച്ച വിലയിരുത്തിയുമാണ് ഷി യുടെ ഈ നീക്കം.

അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി നൂറിലധികം ഉദ്യോഗസ്ഥര്‍ അറസ്റ്റിലാകുകയോ മറ്റ് നടപടികള്‍ നേരിടുകയോ ചെയ്തു. മാവോ സേതുങ്ങിന് ശേഷം ചൈനയുടെ ഏറ്റവും ശക്തനായ നേതാവായ ഷി, മറ്റെല്ലാ നയ ലക്ഷ്യങ്ങളേക്കാളും ഈ മേഖലയെ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കുമെന്നും വിശകലന വിദഗ്ധരും അക്കാദമിക് വിദഗ്ധരും കരുതുന്നു. സാമ്പത്തിക സ്ഥിരതയ്ക്കുമുന്‍ഗണന നല്‍കിയുള്ള നീക്കമായിരിക്കും ഇത്. മന്ദഗതിയിലുള്ള സമ്പദ്വ്യവസ്ഥയും പ്രോപ്പര്‍ട്ടി വ്യവസായത്തിലെ പ്രശ്നങ്ങളും ബാങ്കിംഗ് മേഖലയിലേക്ക് കൂടുതല്‍ വ്യാപിക്കുന്നത് തടയാന്‍ അധികാരികള്‍ ശ്രമിക്കുകയാണ്.

ഫിനാന്‍ഷ്യല്‍ വര്‍ക്ക് കോണ്‍ഫറന്‍സ് ഇപ്പോള്‍ ബെയ്ജിംഗില്‍ നടക്കുകയാണ്. ഈ സാഹചര്യത്തില്‍ നടക്കുന്ന ഒരു ക്ലോസ്ഡ് റൂം ചര്‍ച്ചകള്‍ക്ക് ഏറെ പ്രാധാന്യം കല്‍ക്കിപ്പിക്കപ്പെടുന്നു. കോണ്‍ഫറന്‍സില്‍ ഷി തന്റെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കും എന്നാണ് കരുതുന്നത്. കോണ്‍ഫറന്‍സ് ചൊവ്വാഴ്ച സമാപിക്കും.

വിദേശ നിക്ഷേപകര്‍ റെക്കോര്‍ഡ് വേഗത്തിലാണ് ചൈനയില്‍നിന്ന് നിന്ന് പണം പിന്‍വലിക്കുന്നത്, ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ് ഇങ്ക് പോലെയുള്ള വാള്‍സ്ട്രീറ്റ് സ്ഥാപനങ്ങള്‍ വിപുലീകരണ പദ്ധതികള്‍ പിന്‍വലിക്കുകയും ചെയ്തു.

ചൈനയുടെ കര്‍ശനമായ സീറോ കോവിഡ് നയം കാരണം ഒരു വര്‍ഷം വൈകിയ സമ്മേളനം ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 1997 ലാണ് ആദ്യമായി നടന്നത്. സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്ന പരിഷ്‌കാരങ്ങള്‍ക്കായി പ്രേരിപ്പിക്കുകയും സ്ഥിരത സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഒത്തുചേരലിന്റെ പ്രധാന ലക്ഷ്യം. സമീപ വര്‍ഷങ്ങളില്‍ അതിന്റെ പ്രാധാന്യം വര്‍ധിച്ചു, 2017 ലെ മീറ്റിംഗില്‍ ഷി തന്നെയായിരുന്നു അധ്യക്ഷന്‍.

സമീപകാല മാറ്റങ്ങള്‍ക്ക് അടിവരയിടാന്‍ ഷി മീറ്റിംഗ് ഉപയോഗിക്കും. ഈ വര്‍ഷമാദ്യം, വിപുലീകരിച്ച ദേശീയ റെഗുലേറ്റര്‍ സൃഷ്ടിക്കുകയും ചില ഉത്തരവാദിത്തങ്ങള്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിയന്ത്രിത ബോഡിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അഴിമതി വിരുദ്ധ നടപടികള്‍, റെഗുലേറ്ററി പരിഷ്‌കരണങ്ങള്‍ എന്നിവയിലൂടെ സിപിസി ഈ മേഖലയുടെ നിയന്ത്രണം ഉറപ്പിച്ചതായി പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയുടെ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് അനാലിസിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്‍ ഡയറക്ടര്‍ ഷെങ് സോങ്ചെങ് പറഞ്ഞു.

ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ധനകാര്യ വ്യവസായത്തെ ഷി പ്രേരിപ്പിക്കുന്നു എന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.

കടപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പ്രതിസന്ധി തടയുന്നതിനുമുള്ള മീറ്റിംഗില്‍ അധികാരികള്‍ വ്യക്തമായ നിര്‍ദ്ദേശം നല്‍കുന്നത് നിര്‍ണായകമാണ്, കര്‍ശനമായ മേല്‍നോട്ടത്തിലൂടെ അപകടങ്ങള്‍ കുറയ്ക്കാന്‍ റെഗുലേറ്റര്‍മാര്‍ ശ്രമിച്ചേക്കാം.

ഒമ്പതു ലക്ഷംകോടി ഡോളര്‍ കടക്കെണിയിലായിരിക്കുന്ന പ്രശ്നബാധിതരായ ഡെവലപ്പര്‍മാര്‍ക്കും വാഹനമാഖലയ്ക്കും പ്രാദേശിക ഗവണ്‍മെന്‍റ് വായ്പ നല്‍കിക്കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകളോട് ചില ഉത്തരവാദിത്തങ്ങള്‍ വഹിക്കാന്‍ ബെയ്ജിംഗ് കഴിഞ്ഞ വർഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എത്രത്തോളം പ്രായോഗികമായിരിക്കുമത് എന്നതും പ്രശ്‌നമാണ്.

ആഭ്യന്തര മാര്‍ക്കറ്റിലെ പ്രീ-സെയില്‍ മെക്കാനിസത്തിന്റെ പരിഷ്‌കരണങ്ങളും അധികാരികള്‍ വേഗത്തിലാക്കിയേക്കാമെന്ന് ഷാങ്ഹായ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ലിയു സിയോചുന്‍ പറയുന്നു.

വരും വര്‍ഷങ്ങളില്‍ ചൈന സാമ്പത്തിക സ്ഥിരതയ്ക്ക് മുന്‍ഗണന നല്‍കുമെന്നതിനാല്‍, കടുത്തതും വലിയ തോതിലുമുള്ള പരിഷ്‌കാരങ്ങള്‍ക്കുള്ള സാധ്യതകള്‍ വിരളമാണെന്ന് ഓസ്ട്രേലിയ ആന്‍ഡ് ന്യൂസിലാന്‍ഡ് ബാങ്കിംഗ് ഗ്രൂപ്പ് ലിമിറ്റഡിലെ ഗ്രേറ്റര്‍ ചൈനയുടെ ചീഫ് ഇക്കണോമിസ്റ്റ് റെയ്മണ്ട് യെങ് വിലയിരുത്തുന്നു.

ഉയര്‍ന്ന സാങ്കേതിക മേഖലകള്‍ക്കും ഗ്രാമീണ മേഖലയിലെ കൃഷി, ജല പദ്ധതികള്‍ തുടങ്ങിയ ദുര്‍ബല മേഖലകള്‍ക്കും കൂടുതല്‍ പിന്തുണ നല്‍കാനും യോഗം തീരുമാനിച്ചേക്കും. ഷാങ്ഹായ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലിയു പറയുന്നതനുസരിച്ച്, ആഗോള രാഷ്ട്രീയ-സാമ്പത്തിക അന്തരീക്ഷത്തിലെ മാറ്റങ്ങളെ നേരിടാന്‍ സാമ്പത്തിക മേഖല കൂടുതല്‍ തുറക്കുമെന്ന സൂചനയും അധികൃതര്‍ നല്‍കിയേക്കാം.