image

15 April 2025 4:22 AM

World

താരിഫ്: കളിപ്പാട്ട കയറ്റുമതിയില്‍ ഇന്ത്യക്ക് സുവര്‍ണാവസരമെന്ന് അസോസിയേഷന്‍

MyFin Desk

താരിഫ്: കളിപ്പാട്ട കയറ്റുമതിയില്‍ ഇന്ത്യക്ക്   സുവര്‍ണാവസരമെന്ന് അസോസിയേഷന്‍
X

Summary

  • ഏകദേശം 42 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്നതാണ് യുഎസ് കളിപ്പാട്ട വിപണി
  • അമേരിക്കയുടെ കളിപ്പാട്ട ഇറക്കുമതിയുടെ 77 ശതമാനത്തോളം ചൈനയുടേത്


യുഎസ് താരിഫ് നയം ഇന്ത്യയ്ക്ക് ആഗോള കളിപ്പാട്ട കയറ്റുമതി കേന്ദ്രമായി ഉയര്‍ന്നുവരാനുള്ള സാധ്യത തുറന്നിടുന്നതായി ഭാരത് ടോയ് അസോസിയേഷന്‍. ചൈനക്കെതിരായ ഇറക്കുമതി നികുതി യുഎസ് 145 ശതമാനമായാണ് ഉയര്‍ത്തിയത്. എന്നാല്‍ ഇത് നീണ്ടുനില്‍ക്കാനുള്ള സാധ്യത പ്രവചനാതീതമാണെങ്കിലും യുഎസിലെ കളിപ്പാട്ടവിപണി പിടിച്ചടുക്കാന്‍ ഇത് ഇന്ത്യക്ക് സുവര്‍ണാവസരമാണ് നല്‍കുന്നത്.

അമേരിക്കയുടെ കളിപ്പാട്ട ഇറക്കുമതിയുടെ 77 ശതമാനത്തോളം ചൈനയാണ് കൈയ്യടിക്കിയിരിക്കുന്നത്. ഉയര്‍ന്ന താരിഫ് കാരണം കയറ്റുമതിയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത് ഇതര വിതരണക്കാര്‍ക്ക് ഇത് വഴിയൊരുക്കുമെന്ന് അസോസിയേഷന്‍ പറയുന്നു.

യുഎസില്‍ ഉണ്ടാകുന്ന കളിപ്പാട്ട വിപണിയിലെ വിടവ് നികത്താന്‍ ഇന്ത്യയ്ക്കാകുമെന്ന് ഭാരത് ടോയ് അസോസിയേഷന്‍ പറഞ്ഞു.

ഏകദേശം 41.7 ബില്യണ്‍ യുഎസ് ഡോളര്‍ വിലമതിക്കുന്നതാണ് യുഎസ് കളിപ്പാട്ട വിപണി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇപ്പോള്‍ ഗുണനിലവാരത്തിലും വിലയിലും ചൈനീസ് ടോയ്‌സുമായി മത്സരിക്കാന്‍ ഇന്ത്യക്കാകും.

ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതി ഇതിനകം തന്നെ സ്ഥിരമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. 2014-15 ല്‍ 40 മില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 2023-24 ല്‍ ഇത് 152 മില്യണ്‍ യുഎസ് ഡോളറായി. കൂടുതല്‍ ശ്രദ്ധേയമായി. ഇന്ത്യ ഇറക്കുമതിയില്‍ കര്‍ശന നിയന്ത്രണ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുകയും ആഭ്യന്തര ഉറവിടങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തതിനുശേഷം, ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കളിപ്പാട്ട ഇറക്കുമതി 2020 സാമ്പത്തിക വര്‍ഷത്തില്‍ 235 മില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ വെറും 41 മില്യണ്‍ യുഎസ് ഡോളറായി കുറയുകയും ചെയ്തു.

നയങ്ങള്‍ കര്‍ശനമാക്കിയിട്ടും, 'വിലകുറഞ്ഞതും നിയന്ത്രണമില്ലാത്തതുമായ ചൈനീസ് കളിപ്പാട്ടങ്ങള്‍ ഇന്ത്യന്‍ വിപണിയെ വീണ്ടും വീണ്ടും നിറയ്ക്കുന്നു. ഇത് ആഭ്യന്തര ശേഷിയെയും ലാഭക്ഷമതയെയും ദോഷകരമായി ബാധിക്കും. ഇത് തടയുന്നതിനായി തുറമുഖങ്ങളില്‍ കര്‍ശന പരിശോധനകള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.