16 Nov 2023 1:04 PM IST
Summary
- 14 രാജ്യങ്ങൾ കരാറിൽ ഒപ്പുവെച്ചു
- അഞ്ച് രാജ്യങ്ങൾ കരാർ നടപ്പാക്കുന്നതിന് ശേഷം ഇത് പ്രാബല്യത്തിൽ വരും
- നാല് മേഖലകളെ അടിസ്ഥാനമാക്കിയാണ് ഐപിഇഎഫ് രൂപപ്പെടുത്തിയിരിക്കുന്നത്
ഇൻഡോ പസഫിക് ഇക്കണോമിക് ഫ്രെയിംവർക്ക് ഫോർ പ്രോസ്‌പെരിറ്റി (ഐപിഇഎഫ്) പ്രകാരമുള്ള സപ്ലൈ ചെയിൻ കരാറിൽ ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾ ഒപ്പുവെച്ചു. നിർണായ മേഖലകളുടെയും ( ഡിഫൻസ്, വൈദ്യുതി, ഊർജ്ജം തുടങ്ങിയവ) മറ്റു പ്രധാന ചരക്കുകളുടെയും ഉല്പാദനം ഈ അംഗ രാജ്യങ്ങളിൽ നടത്തുക , ചൈനയെ ആശ്രയിക്കുന്നത് നിയന്ത്രിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.ഇത്തരത്തിലുള്ള ആദ്യത്തെ ഐപിഇഎഫ് സപ്ലൈ ചെയിൻ റെസിലിയൻസ് കരാറാണിത്.
സാൻഫ്രാൻസിസ്കോയിൽ നവംബർ 14-ന് നടന്ന മൂന്നാമത് ഐപിഇഎഫ് മന്ത്രിതല യോഗത്തിൽ ഇന്ത്യൻ വാണിജ്യ-വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ പിയൂഷ് ഗോയൽ പങ്കെടുത്തു. ഗോയൽ ഉൾപ്പെടെ മറ്റ് ഐപിഇഎഫ് പങ്കാളി രാജ്യങ്ങളിലെ മന്ത്രിമാരും കരാറിൽ ഒപ്പുവെച്ചു.
ഇന്ത്യ, ഓസ്‌ട്രേലിയ, യുഎസ്, ജപ്പാൻ, ഫിജി, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവയുൾപ്പെടെ, പതിന്നാല് അംഗ രാജ്യങ്ങളുള്ള ഈ സംഘടന മൊത്തം ആഗോള ചരക്കു സേനങ്ങളുടെ 40 ശതമാനവും ആഗോള വ്യാപാരത്തിൻ്റെ 28 ശതമാനവും കൈകാര്യം ചെയ്യുന്നു.
ഉടമ്പടി വിശദാംശങ്ങൾ
നാല് മേഖലകളെ അടിസ്ഥാനമാക്കിയാണ് ഐപിഇഎഫ് രൂപപ്പെടുത്തിയിരിക്കുന്നത്. വ്യാപാരം, വിതരണ ശൃംഖലകൾ, ശുദ്ധമായ സമ്പദ്‌വ്യവസ്ഥ, ന്യായമായ സമ്പദ്‌വ്യവസ്ഥ (നികുതി, അഴിമതി വിരുദ്ധ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട) എന്നിവ. വ്യാപാരം ഒഴികെയുള്ള എല്ലാ മേഖലകളിലും ഇന്ത്യ ഐപിഇഎഫുമായി സഹകരിക്കും.
പങ്കാളികൾ തമ്മിലുള്ള സഹകരണം സുഗമമാക്കുന്നതിന് മൂന്ന് പുതിയ ഐപിഇഎഫ് സപ്ലൈ ചെയിൻ ബോഡികൾ സ്ഥാപിക്കുന്നതിനെ കുറിച്ചും കരാർ ആലോചിക്കും.
തൊഴിലാളി, തൊഴിലുടമ, സർക്കാർ പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു ഉപസമിതി, രൂപീകരിക്കാനും. വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു..
അംഗരാജ്യങ്ങളിൽ ഏതെങ്കിലും അഞ്ച് രാജ്യങ്ങളിൽ ഇത് ആദ്യം പ്രാബല്യത്തിൽ വരും.
വിതരണ ശൃംഖലയുടെ വൈവിധ്യവൽക്കരണം, നിക്ഷേപങ്ങളുടെ സമാഹരണം, ആഗോള മൂല്യ ശൃംഖലകളിൽ ഇന്ത്യയുടെ ആഴത്തിലുള്ള സംയോജനം, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) പിന്തുണ, തടസ്സങ്ങളില്ലാത്ത പ്രാദേശിക വ്യാപാര ആവാസവ്യവസ്ഥയുടെ സൃഷ്ടി എന്നിവയാണ് കരാറിന്റെ മറ്റ് നേട്ടങ്ങൾ. ഇത് ഇന്ത്യൻ ഉല്പന്നങ്ങളുടെ ഒഴുക്ക് കൂടുതൽ എളുപ്പമാക്കും.
ഇന്ത്യ നിർദ്ദേശിച്ച ജൈവ ഇന്ധന കൂട്ടുകെട്ട് ഉൾപ്പെടെ ഐപിഇഎഫിന് കീഴിൽ വിഭാവനം ചെയ്ത സഹകരണ പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പാക്കണമെന്നും ഐപിഇഎഫിൻ്റെ കൂട്ടായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള മെച്ചപ്പെട്ട സഹകരണത്തിന് ഊന്നൽ നൽകുമെന്നും ഗോയൽ വ്യക്തമാക്കി.