20 Dec 2022 10:38 AM
എംപിമാർക്ക് സാമ്പത്തിക ബോധമില്ല : ഇക്കണോമിക്സ് മാനേജ്മെന്റിൽ ഇൻസ്റ്റിട്യൂട്ട് തുടങ്ങാൻ ശ്രീലങ്ക
MyFin Desk
Summary
കഴിഞ്ഞ ഏതാനും മാസങ്ങള്ക്കു മുന്പാണ് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടത്. വിദേശ നാണ്യ കരുതല് ശേഖരം പൂജ്യത്തിലെത്തുകയും ഇന്ധന വില കുതിച്ചുയരുകയും നാണ്യ പെരുപ്പം മൂന്നക്കം കഴിഞ്ഞ് കുതിക്കുകയും ചെയ്തു. ഇത് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കും വഴിവെച്ചു.
അതികഠിനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയി പിന്നീട് രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് വഴുതി വീണ ശ്രീലങ്ക, പാര്ലിമെന്റ് അംഗങ്ങള്ക്ക് സാമ്പത്തിക പാഠം പകര്ന്നു നല്കാന് പ്രത്യേക ഇന്സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങള്ക്കു മുന്പാണ് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടത്. വിദേശ നാണ്യ കരുതല് ശേഖരം പൂജ്യത്തിലെത്തുകയും ഇന്ധന വില കുതിച്ചുയരുകയും നാണ്യ പെരുപ്പം മൂന്നക്കം കഴിഞ്ഞ് കുതിക്കുകയും ചെയ്തു. ഇത് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കും വഴിവെച്ചു.
എന്നാല് പാര്ലമെന്റംഗങ്ങള് പ്രതിസന്ധിയെക്കുറിച്ച് വേണ്ടത്ര ബോധവാന്മാരല്ലെന്ന് നിലവിലെ വിദേശകാര്യ മന്ത്രി അലി സാബ്രി അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്ന്നാണ് പാര്ലമെന്റ് അംഗങ്ങള്ക്കും, ഉദ്യോഗസ്ഥര്ക്കും സാമ്പത്തിക, വ്യാപാര കാര്യങ്ങളില് അറിവ് നേടുന്നതിന് 'ശ്രീലങ്കന് ഇക്കണോമിക് ആന്ഡ് ട്രേഡ് ഇന്സ്റ്റിറ്റ്യൂട്ട്' സ്ഥാപിക്കാന് പ്രസിഡന്റ് റനില് വിക്രമസിംഗെ ശുപാര്ശ ചെയ്തത്. അദ്ദേഹത്തിന്റെ നിര്ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്കി.
ശ്രീലങ്കന് സെന്ട്രല് ബാങ്കിനെ കൂടുതല് സ്വതന്ത്രമാക്കുന്നതിന് അതിനെ നിയന്ത്രിക്കുന്ന നിയമങ്ങളില് മാറ്റം വരുത്താനും മന്ത്രിസഭ അംഗീകാരം നല്കി. ഐഎംഎഫുമായി അന്താരാഷ്ട്ര ബാധ്യതയുമായി ബന്ധപ്പെട്ട ചര്ച്ചകള് നടത്തി വരികയാണ്. നാലു വര്ഷത്തേക്കുള്ള 2.9 ബില്യന്റെ സഹായ പദ്ധതിക്ക് ഏകദേശം ധാരണയായിട്ടുണ്ട്. 1948 ന് ശേഷം ആദ്യമായാണ് രാജ്യം ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്.