23 Sept 2023 3:00 PM IST
Summary
- നിലവില്‍ സോവിയറ്റ് യൂണിയനില്‍ നിന്നും പിരിഞ്ഞ നാല് രാജ്യങ്ങള്‍ക്കാ മാത്രമാണ് നിലവില്‍ ഗ്യാസ് ഓയലും ഡീസലും നല്‍കാന്‍ റഷ്യ തീരുമാനിച്ചിരിക്കുന്നത്.
റഷ്യയുടെ ഇന്ധന കയറ്റുമതി നിരോധനം മൂലം ആഗോള തലത്തില്‍ എണ്ണവില ഉയര്‍ന്നു. ആഭ്യന്തര ഇന്ധനവിപണി സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് നിരോധനം. ഗ്യാസ്, ഓയില്‍, ഡീസൽ എന്നിവയുടെ കയറ്റുമതിക്കാണ് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബ്രെന്റ് ഫ്യൂച്ചറുകള്‍ 0.84 ശതമാനം ഉയര്‍ന്ന് ബാരലിന് 94.08 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 1.14 ശതമാനം ഉയര്‍ന്ന് ബാരലിന് 90.65 ഡോളറായി. ആഗോള വിതരണത്തെക്കുറിച്ചുള്ള ആശങ്കകളെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ആഴ്ചകളില്‍ 10 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു.
പ്രിമോര്‍സ്‌ക്, നോവോറോസിസ്‌ക് എന്നിങ്ങനെ പ്രധാന ബാള്‍ട്ടിക്, കരിങ്കടല്‍ ടെര്‍മിനലുകളിലേക്കുള്ള ഡീസല്‍ വിതരണം റഷ്യ നിര്‍ത്തിവച്ചു.
റഷ്യല്‍ കമ്മൊഡിറ്റി എക്‌സചേഞ്ചായ സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ മെര്‍ക്കന്റൈല്‍ എക്സ്ചേഞ്ചില്‍ ഇന്നലെ റഷ്യയിലെ ഗ്യാസോലിന്റെ മൊത്തവ്യാപാര വില 10 ശതമാനവും ഡീസല്‍ വില 7.5 ശതമാനവും കുറഞ്ഞു.
കുറച്ച് കാലത്തേക്കെങ്കിലും എണ്ണവിലയില്‍ നിലവിലെ സാഹചര്യങ്ങള്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. യുകെയിലെ സാമ്പത്തിക ഞെരുക്കം ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ കൂടുതലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നാം പാദത്തില്‍ ിത് കൂടുതല്‍ പ്രകടമാകുമെന്നാണ് പര്‍ച്ചേസിംഗ് മാനേജര്‍സ് സൂചിക വ്യക്തമാക്കുന്നത്. സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തുമെന്ന ഭയത്താല്‍ ഫെഡറല്‍ റിസര്‍ച്ച് പലിശ നിരക്ക് നിലനിര്‍ത്തി.
നിലവിലെ പണനയ നിയന്ത്രണത്തിന്റെ തോത് കണക്കിലെടുക്കുമ്പോള്‍ പണപ്പെരുപ്പം മന്ദഗതിയിലാകാന്‍ സാധ്യതയുണ്ട്. ഊര്‍ജ്ജ വിലകള്‍ ഇനിയും ഉയരുകയും നിലവിലെ പുരോഗതികള്‍ക്ക് തിരിച്ചടിയാവുകയും ചെയ്യും,'' ഫെഡറല്‍ ഗവര്‍ണര്‍ മിഷേല്‍ ബോമാന്‍ പറഞ്ഞു.