image

19 Jun 2024 2:42 AM GMT

World

എന്‍വിഡിയ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി

MyFin Desk

nvidia overtakes microsoft to shine in the market
X

Summary

  • എഐ വിപണിയില്‍ ആധിപത്യത്തിന് എന്‍വിഡിയ
  • കമ്പനിയുടെ വിപണി മൂല്യം 3.326 ട്രില്യണ്‍ ഡോളറായി
  • ഈ വര്‍ഷം ഇതുവരെ കമ്പനിയുടെ സ്റ്റോക്ക് ഉയര്‍ന്നത് ഏകദേശം 173ശതമാനം


എന്‍വിഡിയ ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി. ടെക് ഭീമനായ മൈക്രോസോഫ്റ്റിനെയാണ് അവര്‍ മറികടന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിപണിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനത്തില്‍ എന്‍വിഡിയയുടെ ചിപ്പുകള്‍ ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്.

നേരത്തെ ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിനെ മറികടന്ന് ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയായി എന്‍വിഡിയ മാറിയിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ചിപ്പ് മേക്കറിന്റെ ഓഹരികള്‍ 3.2% ഉയര്‍ന്ന് 135.21 ഡോളറിലെത്തിയത്. ഇത് കമ്പനിയുടെ വിപണി മൂല്യം 3.326 ട്രില്യണ്‍ ഡോളറായി ഉയര്‍ത്തി.

ഈ വര്‍ഷം ഇതുവരെ കമ്പനിയുടെ സ്റ്റോക്ക് ഏകദേശം 173ശതമാനമാണ് ഉയര്‍ന്നിട്ടുള്ളത്. അതേസമയം മൈക്രോസോഫ്റ്റ് ഷെയറുകളില്‍ ഏകദേശം 19% വര്‍ധനമാത്രമാണ് ഉണ്ടായത്.

ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റും മെറ്റാ പ്ലാറ്റ്ഫോമുകളും ഗൂഗിള്‍ ഉടമയായ ആല്‍ഫബെറ്റും അവരുടെ എഐ കമ്പ്യൂട്ടിംഗ് കഴിവുകള്‍ വികസിപ്പിക്കാനും ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യയില്‍ ആധിപത്യം സ്ഥാപിക്കാനും മത്സരിക്കുന്നു.

ചൊവ്വാഴ്ച എന്‍വിഡിയയുടെ വിപണി മൂലധനത്തില്‍ 103 ബില്യണ്‍ ഡോളര്‍ ചേര്‍ത്തുകൊണ്ട് ഓഹരികളുടെ കുതിപ്പ് സ്റ്റോക്കിനെ റെക്കോര്‍ഡ് ഉയരത്തിലേക്ക് എത്തിച്ചു.

വ്യക്തിഗത നിക്ഷേപകര്‍ക്കിടയില്‍ ഉയര്‍ന്ന മൂല്യമുള്ള സ്റ്റോക്കിനുള്ള അപ്പീല്‍ വര്‍ധിപ്പിച്ചുകൊണ്ട്, എന്‍വിഡിയ അടുത്തിടെ അതിന്റെ സ്റ്റോക്ക് വിഭജിച്ചിരുന്നു. ഇത് ജൂണ്‍ 7 മുതല്‍ പ്രാബല്യത്തില്‍ വന്നു. സ്റ്റോക്ക് വിഭജനത്തിന് ഓരോ ഓഹരിയുടെയും വില കുറയ്ക്കാന്‍ കഴിയും. ഇത് വ്യക്തിഗത നിക്ഷേപകര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ സ്വന്തമാക്കാന്‍ കഴിയും. ഓഹരി വിഭജനം നടത്തുന്നതിനാല്‍, റീട്ടെയില്‍ നിക്ഷേപകരാണ് ഇവിടെ യഥാര്‍ത്ഥ വിജയികളെന്ന് പ്രമുഖ മാര്‍ക്കറ്റ് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഫെബ്രുവരിയില്‍ ഒമ്പത് മാസത്തിനുള്ളില്‍ കമ്പനിയുടെ വിപണി മൂല്യം 1 ട്രില്യണ്‍ ഡോളറില്‍ നിന്ന് 2 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു. അതേസമയം ജൂണില്‍ 3 ട്രില്യണ്‍ ഡോളറിലെത്താന്‍ വെറും മൂന്ന് മാസമാണ് കമ്പനി എടുത്തതെന്നതും പ്രത്യേകതയാണ്.