image

24 Nov 2023 5:27 PM IST

World

കുട്ടികളിലെ ന്യൂമോണിയ വ്യാപനം; അപകടകാരികളായ രോഗകാരികളില്ലെന്ന് ചൈന

MyFin Desk

pneumonia outbreak, children in china says no dangerous pathogens
X

ചൈനയില്‍ കുട്ടികളില്‍ വര്‍ധിച്ച് വരുന്ന ന്യൂമോണിയ കേസുകളില്‍ അസാധാരണമോ പുതിയതോ ആയ രോഗകാരികളില്ലെന്ന് ചൈന വ്യക്തമാക്കിയതായി ലോകാരോഗ്യ സംഘടന.

കുട്ടികളില്‍ കൂടുതലായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മൈകോപ്ലാസ്മ മൂലമുള്ള രോഗവും വര്‍ധിക്കുന്നത് ആശങ്ക ജനിപ്പിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന ചൈനയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൈനയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

ബീജിംഗിലും ലിയോണിംഗിലും ഉള്‍പ്പെടെ അസാധാരണമോ പുതിയതോ ആയ രോഗകാരികളോ അസാധാരണമായ ക്ലിനിക്കല്‍ ഫലങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് ഉപദേശിച്ചുകൊണ്ട് ചൈനീസ് അധികാരികള്‍ പ്രതികരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതും രോഗകാരികളായ ഇന്‍ഫ്‌ലുവന്‍സ, മൈകോപ്ലാസ്മ ന്യുമോണിയ ഉള്‍പ്പെടെയുള്ള കുട്ടികളെ ബാധിക്കുന്ന ബാക്ടീരിയ അണുബാധകളാണ് ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമായതെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ പറഞ്ഞു.

'ബെയ്ജിംഗ് നഗരം ശ്വാസകോശ പകര്‍ച്ചവ്യാധികളുടെ ഉയര്‍ന്ന തലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.'നിലവില്‍ ഒന്നിലധികം രോഗകാരികള്‍ ഒരുമിച്ച് നിലനില്‍ക്കുന്ന പ്രവണത കാണിക്കുന്നുണ്ട്,' ബീജിംഗ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ഡെപ്യൂട്ടി ഡയറക്ടറും ചീഫ് എപ്പിഡെമിയോളജിക്കല്‍ വിദഗ്ധനുമായ വാങ് ക്വാനി പറഞ്ഞു. അതേസമയം കടുത്ത തണുപ്പിലേക്ക് ചൈനയിലെ പലയിടങ്ങളും പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ട്.

മൈക്രോപ്ലാസ്മാ നിരക്ക് കുട്ടികളില്‍ 40 ശതമാനവും മുതിര്‍ന്നവരില്‍ 60 ശതമാനവും ഉയര്‍ന്നു. ഇത് മുന്നൂ മുതല്‍ ഏഴ് വര്‍ഷം വരെയുള്ള കാലയള അപകട സാധ്യത ഉയര്‍ത്തുന്നുണ്ട്.

വാക്‌സിനേഷന്‍ എടുക്കുക, രോഗികളില്‍ നിന്ന് അകലം പാലിക്കുക, മാസ്‌ക് ധരിക്കുക എന്നിവ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കോവിഡില്‍ കാലത്ത് ചൈനീസ് അധികാരികളുടെ സുതാര്യതയുടെയും സഹകരണത്തിന്റെയും അഭാവത്തിന് ലോകാരോഗ്യ സംഘടന ആവര്‍ത്തിച്ച് വിമര്‍ശിച്ചിരുന്നു.

വുഹാനില്‍ ആദ്യമായി കൊവിഡ് കേസുകള്‍ കണ്ടെത്തി മൂന്ന് വര്‍ഷത്തിലേറെയായിട്ടും കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുകയാണ്.