image

29 Jan 2024 7:02 AM GMT

World

മസ്‍ക് തെറിച്ചു; അതിസമ്പന്നരില്‍ ഒന്നാമന്‍ ഇനി അര്‍ണോള്‍ട്ട്

Sandeep P S

musk sputtered, arnault is the first among the super rich
X

Summary

  • ഫോര്‍ബ്‍സിന്‍റെ തത്സമയ ബില്യണയര്‍ പട്ടികയില്‍ അംബാനി 11-ാം സ്ഥാനത്ത്
  • മസ്‍കിന്‍റെ ആസ്‍തി മൂല്യം വെള്ളിയാഴ്ച കാര്യമായി ഇടിഞ്ഞു
  • ഗൗതം അദാനി പട്ടികയില്‍ 16-ാം സ്ഥാനത്തുണ്ട്.


ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന സ്ഥാനം ടെസ്‍ല സ്ഥാപകന്‍ ഇലോണ്‍ മസ്‍കിന് നഷ്ടമായി. ഫ്രഞ്ച് വ്യാവസായി ബെര്‍നോര്‍ട്ട് അര്‍ണോള്‍ട്ട് ആണ് ഇപ്പോള്‍ അതിസമ്പന്നരിലെ ഒന്നാമന്‍. ആഗോള ആഡംബര ഉൽപ്പന്ന ബ്രാൻഡായ എൽവിഎംഎച്ച് (ലൂയിസ് വിറ്റൺ) സ്ഥാപകനും ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട്.

ഫോര്‍ബ്‍സിന്‍റെ തത്സമയ ബില്യണയര്‍ പട്ടിക പ്രകാരമാണ് മസ്‍കിനെ പിന്തള്ളി അര്‍ണോള്‍ട്ട് ഒന്നാം സ്ഥാനത്ത് എത്തിയത്. ഫോര്‍ബ്‍സിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് അർനോൾട്ട് കുടുംബത്തിൻ്റെ ആസ്തി വെള്ളിയാഴ്ച 23.6 ബില്യൺ ഡോളർ ഉയര്‍ന്ന് 207.8 ബില്യൺ ഡോളറായി. മറുവശത്ത്, മസ്‌കിൻ്റെ സമ്പത്ത് 18 ബില്യൺ ഡോളറിലധികം കുറഞ്ഞ് 204.5 ബില്യൺ ഡോളറായി.

ഞായറാഴ്ച, അർനോൾട്ടിന്‍റെയും കുടുംബത്തിൻ്റെയും സമ്പത്ത് 207.6 ബില്യൺ ഡോളറും മസ്‌കിൻ്റേത് 204.7 ബില്യൺ ഡോളറുമാണെന്ന് ഫോബ്‌സ് റിയൽ ടൈം ബില്യണയർ ലിസ്റ്റ് കാണിക്കുന്നു. ജെഫ് ബെസോസ്, ലാറി എലിസൺ, മാർക്ക് സക്കർബർഗ് എന്നിവരാണ് ആദ്യ അഞ്ചിൽ ഇടം നേടിയ മറ്റ് സമ്പന്നര്‍.

ഏറ്റവും സമ്പന്നനായ ഏഷ്യക്കാരനായ മുകേഷ് അംബാനി 104.4 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ 11 -ാം സ്ഥാനത്താണ്. 75.7 ബില്യണ്‍ ആസ്തിയുള്ള ഗൗതം അദാനി പട്ടികയില്‍ 16-ാം സ്ഥാനത്തുണ്ട്.