image

22 Jun 2023 4:27 AM

World

വിരുന്നൊരുക്കി വരവേല്‍പ്പ്; യുഎസില്‍ താരപ്രഭയോടെ മോദി

MyFin Desk

modi with stardom in the us
X

Summary

  • യുഎസ് ഇന്ത്യക്ക് നല്‍കുന്ന പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു വിരുന്ന്
  • യുഎസിന്റെയും ഇന്ത്യയുടേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ പങ്കെടുത്തു
  • ജില്‍ ബൈഡന് മോദി നല്‍കിയത് ഗ്രീന്‍ ഡയമണ്ട്


വിരുന്നൊരുക്കിത്തന്നെയായിരുന്നു വരവേല്‍പ്പ്. ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് അനുയോജ്യമായ രീതിയില്‍ത്തന്നെയായിരുന്നു വൈറ്റ് ഹൗസിലെ സ്വീകരണവും. ഒന്നിനും കുറവില്ലാതെയും ഒരു പരാതിക്കും ഇടമില്ലാതെയും ഉജ്ജ്വലമായിരുന്നു. വൈറ്റ്ഹൗസില്‍ പ്രവേശിക്കുന്നതിനുമുമ്പ് അവര്‍ അവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും സംസാരിക്കുകയും ചെയ്തു. പ്രോത്സാഹജനകമായ ഊര്‍ജ്ജം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച തന്നെ.

യുഎസ്. പ്രസിഡന്റിന്റെ ഇഷ്ടവിഭവങ്ങളും പ്രധാനമന്ത്രിയുടെ താല്‍പ്പര്യങ്ങളും ചേര്‍ത്തൊരുക്കിയ അത്താഴ വിരുന്ന് ഇന്ത്യക്ക് അമേരിക്ക നല്‍കുന്ന പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു. പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും ചേര്‍ന്നാണ് മോദിയെ സ്വീകരിച്ചത്.

'സുഹൃത്തുക്കള്‍ കണ്ടുമുട്ടുമ്പോള്‍! എന്ന വാചകത്തോടെയാണ് വിദേശകാര്യമന്ത്രാലയം ഈ കൂടിക്കാഴ്ചയെ ട്വീറ്റ് ചെയ്തത്. പ്രസിഡന്റ് ജോ ബൈഡനുമായും പത്‌നി ജില്‍ ബൈഡനുമായും കുടുംബവുമായും ഒരു സ്വകാര്യ ഇടപഴകലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസില്‍ എത്തുന്നു എന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റില്‍ പറയുന്നു.

അടുത്ത സുഹൃദ്ബന്ധം പങ്കിടുന്ന രണ്ട് നേതാക്കള്‍ക്ക് പ്രത്യേക നിമിഷങ്ങള്‍ ഒരുമിച്ച് ആസ്വദിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈകുന്നേരം, പ്രസിഡന്റും പ്രഥമ വനിതയും പ്രധാനമന്ത്രിയും ഒരു സംഗീത പരിപാടി ആസ്വദിക്കുകയും ചെയ്തതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറയുന്നു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചടങ്ങില്‍ പങ്കെടുത്തു.

തനിക്ക് വൈറ്റ് ഹൗസില്‍ എനിക്ക് ആതിഥ്യം നല്‍കിയതിന് പ്രസിന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും നന്ദി പറയുന്നതായി പിന്നീട് ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു. നിരവധി വിഷയങ്ങളില്‍ മികച്ച സംഭാഷണം നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, ജില്‍ ബൈഡന്‍ നാഷണല്‍ സയന്‍സ് ഫൗണ്ടേഷനില്‍ (എന്‍എസ്എഫ്) മോദിക്ക് ആതിഥേയത്വം വഹിച്ചിരുന്നു. വിദ്യാഭ്യാസത്തിനും തൊഴില്‍ ശക്തിയും സംബന്ധിച്ച് ഇന്ത്യയും യുഎസും പങ്കിടുന്ന മുന്‍ഗണനകള്‍ ഉയര്‍ത്തിക്കാട്ടുന്ന പരിപാടിയായിരുന്നു അത്.

പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിതയും വൈറ്റ് ഹൗസിന്റെ സൗത്ത് ലോണില്‍ ഒരു സ്റ്റേറ്റ് ഡിന്നറും സംഘടിപ്പിക്കുന്നുണ്ട്. അതില്‍ 400 പ്രമുഖ അതിഥികള്‍ക്കാണ് പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചത്. മോദിയുടെ സന്ദര്‍ശനത്തിനിടെ യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതും ഉള്‍പ്പെടുന്നു.

ഔദ്യോഗിക സമ്മാനമായി, പ്രസിഡന്റും പ്രഥമ വനിതയും പ്രധാനമന്ത്രി മോദിക്ക് നല്‍കാനായി കരുതിവെച്ചിരുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കൈകൊണ്ട് നിര്‍മ്മിച്ച പുരാതന അമേരിക്കന്‍ പുസ്തക ഗാലി ആയിരുന്നു. സാധാരണയായി, അന്തിമ പ്രൂഫ് റീഡിംഗിന് തൊട്ടുമുമ്പ് വരുന്ന നിങ്ങളുടെ പുസ്തകത്തിന്റെ പതിപ്പാണ് ഗാലി കോപ്പികള്‍.

ജോര്‍ജ്ജ് ഈസ്റ്റ്മാന്റെ ആദ്യത്തെ കൊഡാക് ക്യാമറയുടെ പേറ്റന്റിന്റെ ആര്‍ക്കൈവല്‍ ഫാക്സിമൈല്‍ പ്രിന്റ്, അമേരിക്കന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ ഹാര്‍ഡ്കവര്‍ ബുക്ക് എന്നിവയ്ക്കൊപ്പം അവര്‍ മോദിക്ക് ഒരു വിന്റേജ് അമേരിക്കന്‍ ക്യാമറയും സമ്മാനിക്കുന്നു. പ്രധാനമന്ത്രി ജില്‍ ബൈഡന് ലാബില്‍ വികസിപ്പിച്ച 7.5 കാരറ്റിന്റെ ഗ്രീന്‍ ഡയമണ്ടാണ് സമ്മാനമായി നല്‍കിയത്.

ന്യൂയോര്‍ക്കില്‍ നിന്ന് വാഷിംഗ്ടണിലെത്തിയ മോദി, യുഎന്‍ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും പ്രമുഖ വ്യക്തികളും പങ്കെടുത്ത ഒമ്പതാമത് അന്താരാഷ്ട്ര യോഗാ ദിനത്തെ അനുസ്മരിക്കാന്‍ യുഎന്‍ ആസ്ഥാനത്ത് നടന്ന ചരിത്രപരമായ പരിപാടിക്ക് നേതൃത്വം നല്‍കുകയും ചെയ്തു.