30 Jan 2024 6:32 AM GMT
Summary
ഇപിസി വിഭാഗമാണ് ഓർഡർ നേടിയിരിക്കുന്നത്.
ദുബായിൽ സോളാർ പവർ പ്ലാൻ്റ് സ്ഥാപിക്കാനുള്ള പദ്ധതി ഏറ്റെടുത്തതായി ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) ചൊവ്വാഴ്ച അറിയിച്ചു.എൽ ആൻഡ് ടിയുടെ പവർ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബിസിനസിൻ്റെ റിന്യൂവബിൾ എഞ്ചിനീയറിംഗ്, പ്രൊക്യുർമെൻ്റ്, കൺസ്ട്രക്ഷൻ (ഇപിസി) വിഭാഗമാണ് ഓർഡർ നേടിയിരിക്കുന്നത്.
സോളാർ ഫോട്ടോവോൾട്ടെയ്‌ക് പ്ലാൻ്റ് സ്ഥാപിക്കുന്നതാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് കമ്പനി ബിഎസ്ഇക്ക് നൽകിയ ഫയലിംഗിൽ പറഞ്ഞു.
"സുസ്ഥിരമായ വികസന മാതൃകകള്‍ സ്വീകരിച്ച് സാമ്പത്തിക വികസനം നടപ്പിലാക്കുന്ന ഗള്‍ഫ് മേഖലയിൽ ഞങ്ങളുടെ നൂതനമായ പുനരുപയോഗ ഊർജ്ജ പരിഹാരങ്ങളും പ്രോജക്ട് മാനേജ്മെൻ്റ് വൈദഗ്ധ്യവും കൊണ്ടുവരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," എൽ ആൻഡ് ടി -യുടെ ഹോൾ-ടൈം ഡയറക്ടറും സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റുമായ ടി മാധവ ദാസ് പറഞ്ഞു.
ഇപിസി പ്രോജക്ടുകൾ, ഹൈടെക് നിർമ്മാണം, സേവനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന 23 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയാണ് എൽ ആൻഡ് ടി.