image

22 May 2024 10:42 AM GMT

World

ചൈനയില്‍ നിന്നുള്ള ലാപ്‌ടോപ്പ്, ടാബ്ലെറ്റ് ഇറക്കുമതിയില്‍ 47 ശതമാനം വര്‍ധന

MyFin Desk

china is once again a star in the import of electronic products
X

Summary

  • ലാപ്‌ടോപ്പ്, ടാബ്ലെറ്റ് എന്നിവയുടെ ഇറക്കുമതി 273.6 മില്യണ്‍ ഡോളറിലേക്കാണ് ഉയര്‍ന്നത്
  • ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഇനങ്ങളുടെ ഇറക്കുമതിയില്‍ സര്‍ക്കാര്‍ നിരീക്ഷണം


വ്യാപാര നിരീക്ഷണ സംവിധാനം ശക്തമായിരിക്കെ ചൈനയില്‍ നിന്നുള്ള ലാപ്‌ടോപ്പ്, ടാബ്ലെറ്റ് എന്നിവയുടെ ഇറക്കുമതിയില്‍ 47 ശതമാനം വര്‍ധന. ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരീക്ഷിക്കാന്‍ തുടങ്ങി അഞ്ച് മാസത്തിന് ശേഷം ഇവയുടെ ചൈനീസ് ഇറക്കുമതി 273.6 മില്യണ്‍ ഡോളറിലേക്കാണ് ഉയര്‍ന്നത്.

ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഇനങ്ങളുടെ ഇറക്കുമതി സംബന്ധിച്ച സര്‍ക്കാരിന്റെ നിരീക്ഷ സംവിധാനം പ്രവര്‍ത്തനക്ഷമമായത് കഴിഞ്ഞ നവംബറിലാണ്. അതിനുശേഷം ബെയ്ജിംഗിന്റെ ഇറക്കുമതി 14 ശതമാനം കുറഞ്ഞിരുന്നു. ഈ സമയം ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ 17 ശതമാനം ഇടിവുണ്ടായി.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിവരസാങ്കേതികവിദ്യാ ഹാര്‍ഡ്വെയര്‍ വിഭാഗത്തില്‍ ഉല്‍പ്പന്നങ്ങളെ തരംതിരിക്കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ഓള്‍-ഇന്‍-വണ്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, അള്‍ട്രാ-സ്മോള്‍ ഫോം ഫാക്ടര്‍ കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍ എന്നിവ ഇതിന്‍പ്രകാരം നിയന്ത്രിത ലേബലില്‍ ഉള്‍പ്പെടുത്തി. ഇതിനെ തുടര്‍ന്ന് ലൈസന്‍സിംഗ് ആവശ്യകതകള്‍ സംബന്ധിച്ച് ആശങ്കകള്‍ സൃഷ്ടിച്ചു. ചൈനയുമായുള്ള ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും വിശ്വസനീയമായ വിതരണ ശൃംഖല ഉറപ്പാക്കുന്നതിനും വേണ്ടിയായിരുന്നു ഇത്. തുടര്‍ന്ന് പദ്ധതി നടപ്പാക്കുന്നത് നവംബര്‍ ഒന്നുവരെ സര്‍ക്കാര്‍ മാറ്റിവെച്ചു. അടുത്ത ഘട്ടത്തില്‍, ഒരു പുതിയ കോണ്‍ടാക്റ്റ്ലെസ് ഇംപോര്‍ട്ട് ഓതറൈസേഷന്‍ സിസ്റ്റം അവതരിപ്പിക്കുന്നതിനൊപ്പം, ഒരു പ്രദേശത്തുനിന്നും അത്തരം ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇറക്കുമതി നിരീക്ഷണ സംവിധാനം നിലവില്‍ വന്നതോടെ, വിവിധ സ്രോതസ്സുകളില്‍ നിന്ന് വരുന്ന പ്രത്യേക ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഇപ്പോള്‍ സര്‍ക്കാരിന് കഴിയുന്നുണ്ട്.