image

2 Jun 2023 4:43 PM GMT

World

ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒന്നായി സിംഗപ്പൂര്‍

MyFin Desk

Will Singapore continue to be Indias largest foreign investor
X

Summary

  • സര്‍ക്കാരുമായി ബന്ധപ്പെട്ട കോര്‍പ്പറേഷനുകള്‍ വഴി നിക്ഷേപം
  • 2021-22ല്‍ ആസിയാന്‍- ഇന്ത്യ മൊത്തവ്യാപാരത്തിന്റെ 27.3ശതമാനം സിംഗപ്പൂരുമായി
  • മൊത്തം വിദേശ നിക്ഷേപത്തിന്റെ 23 ശതമാനം ഈ രാജ്യത്തുനിന്നും


ആഗോള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒന്ന് സിംഗപ്പൂരാണെന്ന് പ്രമുഖ ഇന്ത്യന്‍ വ്യവസായി അഭിപ്രായപ്പെട്ടു. പ്രധാനമായും സര്‍ക്കാരുമായി ബന്ധപ്പെട്ട കോര്‍പ്പറേഷനുകള്‍ വഴിയാണ് നിക്ഷേപം എത്തുന്നത്. ഇരു സര്‍ക്കാരുകളും തമ്മിലുള്ള സഹകരണമാണ് ഇത് ഉറപ്പാക്കുന്നുണ്ട്.

സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസില്‍ തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് 'ചേഞ്ചിംഗ് ഡെസ്റ്റിനി' പുറത്തിറക്കിയ ശേഷം നടന്ന സെമിനാറില്‍ സംസാരിക്കവെ വ്യവസായി സത് പാല്‍ ഖട്ടറാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ ദീര്‍ഘകാല വീക്ഷണവും ഹ്രസ്വകാല കാഴ്ചപ്പാടുകളും ഉണ്ട്. അത് വിഷയത്തിനനുസൃതമായി മാറുക്കൊണ്ടിരിക്കുന്നു.

ഗവണ്‍മെന്റ്-ലിങ്ക്ഡ് കോര്‍പ്പറേഷനുകള്‍ വഴി നിരവധി വര്‍ഷങ്ങളായി ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒന്നാണ് സിംഗപ്പൂര്‍. ആഴത്തിലുള്ളതും കെട്ടുറപ്പുള്ളതുമായ ബന്ധം ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലും ഇന്ത്യയില്‍ നിക്ഷേപം എല്ലായ്‌പ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം പറയുന്നു.

അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സില്‍ (ആസിയാന്‍) ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര, നിക്ഷേപ പങ്കാളികളില്‍ ഒന്നാണ് സിംഗപ്പൂര്‍ എന്നും 2021-22ല്‍ ആസിയാനുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ 27.3 ശതമാനവും സിംഗപ്പൂരുമായി ആയിരുന്നുവെന്നും 81 കാരനായ സംരംഭകന്‍ പറഞ്ഞു .

കഴിഞ്ഞ 20 വര്‍ഷമായി, സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള മൊത്തം നിക്ഷേപം ഏകദേശം 136.653 ബില്യണ്‍ യുഎസ് ഡോളറാണ്. കൂടാതെ മൊത്തം വിദേശ നിക്ഷേപത്തിന്റെ 23 ശതമാനം വരും.

ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പ്രധാന സിംഗപ്പൂരാണ്. കഴിഞ്ഞ 20 വര്‍ഷമായി, ഇവിടെ നിന്ന് ഇന്ത്യയിലേക്കുള്ള മൊത്തം നിക്ഷേപം ഏകദേശം 136.653 ബില്യണ്‍ യുഎസ് ഡോളറാണ്. കൂടാതെ ഇത് മൊത്തം വിദേശ നിക്ഷേപത്തിന്റെ 23 ശതമാനം വരും.

സിംഗപ്പൂരില്‍ നിരവധി ചൈനീസ് ബിസിനസ് സംരംഭങ്ങള്‍ നിലവിലുണ്ട്. ഈ രാജ്യത്ത് വ്യാപാരം നടത്തുന്നത് അവര്‍് ചൈനയില്‍ ബിസിനസ് ചെയ്യുന്നതിനേക്കാള്‍ ഇഷ്ടപ്പെടുന്നതായും ഖട്ടര്‍ തന്റെ പുസ്തകത്തില്‍ സൂചിപ്പിക്കുന്നു.

'അതുപോലെ തന്നെ, സിംഗപ്പൂര്‍ സബ്‌സിഡിയറി വഴി ചൈനയില്‍ കാര്യമായ ഐടി താല്‍പ്പര്യങ്ങളുള്ള ഇന്ത്യന്‍ കമ്പനികള്‍ അവിടെയുള്ള കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍ ടാറ്റയെപ്പോലുള്ള വന്‍കിട കമ്പനികള്‍ അതിന് ശ്രമിച്ചിട്ടില്ല- അദ്ദേഹം പറയുന്നു.

സിംഗപ്പൂരിലെ ഫസ്റ്റ് ക്യാപിറ്റല്‍ കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ താന്‍ ചൈനയില്‍ നിരവധി പ്രോപ്പര്‍ട്ടി നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഖട്ടര്‍ പറഞ്ഞു.

ഇന്ത്യയില്‍ ഇപ്പോഴും ബിസിനസ് അന്തരീക്ഷം പരുക്കനാണെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. ഉദാഹരണമായി ഇന്ത്യയിലെ കോടതി നടപടികള്‍ കഠിനവും ദൈര്‍ഘ്യമേറിയതുമാണെന്ന് ഖട്ടര്‍ ചൂണ്ടിക്കാട്ടുന്നു.

സിംഗപ്പൂരിലെ ഏറ്റവും വലിയ നിയമ സ്ഥാപനങ്ങളിലൊന്നായ ഖട്ടര്‍ വോങ് എല്‍എല്‍പി സ്ഥാപിച്ചത് ഒരു അഭിഭാഷകന്‍ കൂടിയായ ഖട്ടറാണ്. 2011-ല്‍ നാലാമത്തെ ഉയര്‍ന്ന ഇന്ത്യന്‍ പൊതുസേവന പുരസ്‌കാരം പത്മശ്രീ നേടിയ ആദ്യ സിംഗപ്പൂരുകാരനാണ് അദ്ദേഹം. സിംഗപ്പൂരുമായുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള വിപുലമായ പ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കിയത്.

2010-ല്‍ അന്നത്തെ പ്രധാനമന്ത്രി ഗോ ചോക് ടോങ് ഇന്ത്യ സന്ദര്‍ശിച്ചതിന് ശേഷം സിംഗപ്പൂര്‍-ഇന്ത്യ പാര്‍ട്ണര്‍ഷിപ്പ് ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നതില്‍ മുന്‍നിരയില്‍ ഖട്ടറുമുണ്ടായിരുന്നു.