9 March 2023 4:08 AM
ഇനി മുതല്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് നേടിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത ആസ്‌ത്രേല്യന്‍ യൂണിവേഴ്‌സിറ്റികള്‍ അംഗീകരിക്കും. ഈ യോഗ്യത കൊണ്ട് അവിടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ നേടുന്നതിന് തടസമുണ്ടായിരിക്കില്ല. അതു പോലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആസ്‌ത്രേല്യയില്‍ നേടുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളും അംഗീകരിക്കും. ഇവിടെ തൊഴില്‍ നേടുന്നതിന് അത് ഒരു തടസമായി കാണില്ല.
ഇന്ത്യയും ആസ്‌ത്രേല്യയും തമ്മില്‍ 'ആസ്‌ത്രേല്യ- ഇന്ത്യ എഡ്യൂക്കേഷന്‍ ക്വാളിഫിക്കേഷന്‍ റെക്കഗ്നീഷന്‍ മെക്കാനിസം' കരാറിലെത്തയതായി ഇന്ത്യ സന്ദര്‍ശിക്കുന്ന ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനിസ് പ്രഖ്യാപിച്ചു. ആസ്‌ത്രേലിയയുടെ ഡീക്കിന്‍ യൂണിവേഴ്‌സിറ്റി ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ അന്തര്‍ദേശീയ കാമ്പസ് സജീകിരിക്കുന്നുണ്ടെന്നും അദേഹം വ്യക്തമാാക്കി.
പുതിയ പദ്ധതി പ്രകാരം ആസ്‌ത്രേലിയയില്‍ പഠിച്ചതോ പഠിക്കുന്നതോ ആയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അവര്‍ നാട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ അതേ യോഗ്യത ഇവിടെ തൊഴിലിനായി ഉപയോഗിക്കാം. ഏതെങ്കിലും വിദേശ രാജ്യവുമായി ഇന്ത്യ എത്തിചേരുന്ന ഏറ്റവും സമഗ്രവും ഉത്കര്‍ഷേച്ഛ നിറഞ്ഞതുമായ കരാറാണിതെന്നും അദേഹം വ്യക്തമാക്കി. ഇത് ആസ്‌ത്രേല്യന്‍ വിദ്യാഭ്യാസത്തിന് വാണിജ്യ പ്രസക്തി കൂട്ടുമെന്നും ഇന്ത്യ സന്ദര്‍ശിക്കുന്ന അദേഹം വ്യക്തമാക്കി.