image

14 Jan 2024 4:51 AM GMT

World

യുഎസ് ബിസിനസ് വിസകളിലെ കാലതാമസം ചൂണ്ടിക്കാട്ടി ഇന്ത്യ

MyFin Desk

Indian cities delay in US business visa
X

Summary

  • ഇ1, ഇ2 വിസകൾക്കുള്ള അംഗീകൃത ഉടമ്പടി രാജ്യമാക്കണമെന്നും ആവശ്യം
  • 14-ാം ടിപിഎഫ് യോഗമാണ് വെള്ളിയാഴ്ച നടന്നത്
  • വിസ പ്രക്രിയ വേഗത്തിലാക്കുമെന്ന് യുഎസ്


യുഎസിലേക്കുള്ള വിസ കൃത്യസമയത്ത് ലഭിക്കുന്നതിൽ ആഭ്യന്തര ബിസിനസുകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ട്രേഡ് പോളിസി ഫോറം (ടിപിഎഫ്) മീറ്റിംഗിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വ്യാപാരികൾക്കും നിക്ഷേപകർക്കും വിസ നൽകുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ ശ്രമിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വെള്ളിയാഴ്ച നടന്ന 14-ാം ടിപിഎഫ് യോഗത്തിലാണ് വിഷയം ചർച്ചയായത്. യുഎസ് വ്യാപാര പ്രതിനിധി കാതറിൻ തായ്, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ എന്നിവർ യോഗത്തിന് അധ്യക്ഷത വഹിച്ചു. പ്രൊഫഷണലുകള്‍, വിദഗ്ധ തൊഴിലാളികൾ, വിദ്യാർത്ഥികൾ, നിക്ഷേപകർ, ബിസിനസ് സന്ദർശകർ എന്നിവരുടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഞ്ചാരം സുഗമമാക്കുന്നത് ഉഭയകക്ഷി സാമ്പത്തിക, സാങ്കേതിക പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് വളരെയധികം സംഭാവന ചെയ്യുന്നുവെന്ന് ടിപിഎഫ് യോഗത്തിൽ രണ്ട്പേരും ചൂണ്ടിക്കാട്ടി.

"വിസ പ്രോസസ്സിംഗ് വൈകുന്നത് കാരണം ഇന്ത്യയിൽ നിന്നുള്ള ബിസിനസ് സന്ദർശകർ നേരിടുന്ന വെല്ലുവിളികൾ മന്ത്രി ഗോയൽ എടുത്തുകാണിച്ചു, പ്രോസസ്സിംഗ് വർദ്ധിപ്പിക്കാൻ യുഎസിനോട് അഭ്യർത്ഥിച്ചു," യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

എച്ച് 1 ബി വിസക്കാരായ ഇന്ത്യക്കാര്‍ക്ക് യുഎസില്‍ വെച്ചുതന്നെ വിസ പുതുക്കാനുള്ള അവസരമുണ്ടാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കൂടാതെ, വ്യാപാരികൾക്കും നിക്ഷേപകർക്കും വേണ്ടിയുള്ള ഇ1, ഇ2 വിസകൾക്കുള്ള 'അംഗീകൃത ഉടമ്പടി രാജ്യമായി' ഇന്ത്യയെ പരിഗണിക്കണമെന്ന് ഇന്ത്യ യുഎസിനോട് അഭ്യർത്ഥിച്ചു.