image

17 July 2024 7:40 AM GMT

World

ചൈനീസ് വിദഗ്ധര്‍ക്ക് വിസക്കുള്ള കാലതാമസം ഇന്ത്യ ഒഴിവാക്കും

MyFin Desk

ചൈനീസ് വിദഗ്ധര്‍ക്ക് വിസക്കുള്ള   കാലതാമസം ഇന്ത്യ ഒഴിവാക്കും
X

Summary

  • നിലവില്‍ ചൈനീസ് വിദഗ്ധര്‍ക്ക് വിസ അനുവദിക്കുന്നതിന് ആറുമാസം വരെ ഏടുക്കുന്നു
  • അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്


ചൈനീസ് സാങ്കേതിക വിദഗ്ധര്‍ക്കുള്ള വിസ കാലതാമസം ഒഴിവാക്കുന്നതിനായി ഇന്ത്യ നിയമങ്ങളില്‍ മാറ്റം വരുത്തുന്നു. നിര്‍മ്മാണ കേന്ദ്രമാകാനുള്ള രാജ്യത്തിന്റെ കഴിവിനെ നിയന്ത്രണങ്ങള്‍ തടസപ്പെടുത്തുന്നു. ഇന്ത്യന്‍ ഫാക്ടറികളില്‍ സ്ഥാപിച്ചിട്ടുള്ള ചൈനീസ് മെഷീനുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ ആളുകള്‍ക്ക് ഫാസ്റ്റ്-ട്രാക്ക് വിസകള്‍ നല്‍കുന്നത് സംബന്ധിച്ചാണ് ചര്‍ച്ച നടക്കുന്നത്.

നിലവില്‍ ഇതിനായി നാലുമുതല്‍ അഞ്ചുവരെ മാസങ്ങള്‍ എടുക്കുന്നു. ഇത് ഒരു മാസത്തിനുള്ളില്‍നല്‍കാനാണ് ആലോചന. ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് ഇന്ത്യ ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.നൂറുകണക്കിന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചു, ചൈനീസ് നിക്ഷേപങ്ങള്‍ക്കും വിസകള്‍ക്കുമുള്ള അംഗീകാരവും ഇന്ത്യ കര്‍ശന പരിശോധനക്ക് കീഴിലാക്കി. ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ട് വിമാനങ്ങളും കുറച്ചു.അതിര്‍ത്തി പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ചൈനീസ് തൊഴിലാളികള്‍ക്ക് ബിസിനസ്സ് വിസകള്‍ക്ക് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ സബ്‌സിഡികള്‍ ലഭിക്കുന്ന എല്ലാ കമ്പനികളെയും അനുവദിച്ചുകൊണ്ട് വിസ പ്രക്രിയ കാര്യക്ഷമമാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. നിലവിലെ നിയമങ്ങള്‍ക്ക് കീഴില്‍, പ്രോത്സാഹന പ്രോഗ്രാമിന് കീഴില്‍ അംഗീകാരം നേടിയ നിര്‍മ്മാണ ബിസിനസുകള്‍ മാത്രമേ ചൈനീസ് തൊഴിലാളികള്‍ക്കുള്ള ബിസിനസ് വിസകള്‍ക്ക് അപേക്ഷിക്കാന്‍ കഴിയൂ.

പ്രോത്സാഹനങ്ങള്‍ക്കുള്ളില്‍ ബിസിനസുകള്‍ക്കായി സര്‍ക്കാര്‍ വിസ പ്രക്രിയ കാര്യക്ഷമമാക്കിയപ്പോള്‍, ഇപ്പോഴും കാര്യമായ വെല്ലുവിളികളുണ്ടെന്നാണ് എക്‌സിക്യൂട്ടീവുകള്‍ പറയുന്നത്.

ഇന്ത്യ-ചൈന ബന്ധം ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല. എങ്കിലും മെഷീനറികള്‍ സ്ഥാപിക്കാന്‍ കഴിയാത്തതും പഴയവ അറ്റകുറ്റപ്പണികള്‍ നടത്താനാവാത്തതും തൊഴിലിനെ ബാധിക്കുന്നുണ്ട്. നിലവില്‍ തൊഴിലില്ലായ്മ നിരക്ക് രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരു ഭീഷണിയാണ്.ഇത് മറികടക്കാന്‍ കൂടിയാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.