18 Oct 2023 6:10 AM GMT
Summary
- നിരക്കില്‍ 50 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്
- നിലവിലുള്ള റൂട്ടുകള്‍ക്ക് പകരം വഴികള്‍ തേടാന്‍ കപ്പലുടമകള്‍
കൂടുതൽ കപ്പൽ കമ്പനികൾ റഷ്യൻ എണ്ണ കടത്തിൽ നിന്ന് പിന്മാറിയതോട് റഷ്യയിലെ ബാള്‍ട്ടിക് തുറമുഖങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കൊണ്ടുവരുന്നതിനുള്ള നിരക്ക് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 50ശതമാനം ഉയര്‍ന്നു. റഷ്യൻ എണ്ണക്കു ജി - 7 നിശ്ചയിച്ചിരിക്കുന്ന കടത്തു കൂലിയെക്കാൾ താഴ്ന്ന നിരക്കിൽ കപ്പൽ കമ്പനികൾ എണ്ണ കടത്തുന്നതിന് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്നാണ് കപ്പൽ കമ്പനികളുടെ പിന്മാറ്റ൦
ബാരലിന് 60 ഡോളറിന് മുകളിലായിരിക്കുമ്പോള്‍ റഷ്യന്‍ എണ്ണ കയറ്റുമതി സേവനങ്ങള്‍ നൽകുന്നതിൽ നിന്ന് അംഗരാജ്യങ്ങളിലെ ഷിപ്പര്‍മാരെയും ഇന്‍ഷുറര്‍മായും നിരോധിച്ചുകൊണ്ട് ഗ്രൂപ്പ് ഓഫ് സെവന്‍ (ജി7) രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഷിപ്പിംഗ് കമ്പനികള്‍ക്കോ ഇന്‍ഷുറര്‍മാര്‍ക്കോ ഉപരോധം ബാധകമല്ല
. ''ചരക്ക് കടത്തു നിരക്ക് കഴിഞ്ഞയാഴ്ച 4.5മുതല്‍ 4.8 ദശലക്ഷം ഡോളര്‍വരെയായിരുന്നു. ഇത് തിങ്കളാഴ്ച ഒരു കടത്തിന് 7.5 ദശലക്ഷം ഡോളറായി ഉയര്‍ന്നു,'' റഷ്യന്‍ എണ്ണ വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു വ്യാപാര സ്ഥാപന൦ റോയിട്ടേഴ്സിനോട് പറഞ്ഞു.
'കൂടുതല്‍ കപ്പല്‍ ഉടമകള്‍, പ്രത്യേകിച്ച് ഗ്രീക്ക്, റഷ്യന്‍ ബിസിനസ്സില്‍ നിന്ന് പുറത്തുകടക്കാന്‍ തീരുമാനിച്ചതിനാല്‍ ചില കപ്പൽ കമ്പനികൾ ഏഴ് ദശലക്ഷം ഡോളറിന് മുകളിൽ ചാര്‍ജ് ഈടാക്കുന്നു.
'ചരക്ക് വിപണി പൊതുവെ ബുള്ളിഷ് ആണ്. പശ്ചിമാഫ്രിക്ക-യുഎസ് ഗള്‍ഫ്, പശ്ചിമാഫ്രിക്ക-മെഡിറ്ററേനിയന്‍, ക്രോസ് മെഡിറ്ററേനിയന്‍ എന്നീ റൂട്ടുകളിലും നിരക്കുകള്‍ വര്‍ധിക്കുന്നു,''
റഷ്യന്‍ എണ്ണ കയറ്റുമതിയില്‍ യുഎസിന്റെ നിയന്ത്രണം വര്‍ധിക്കുന്നതിനെ തുടരാനുള്ള ഷിപ്പിംഗ് നിരക്കുകളും പേയ്മെന്റ് പ്രശ്നങ്ങളും ആഗോള വിപണിയിൽ എണ്ണയ്ക്കു നൽകുന്ന കിഴിവ് കുറയ്ക്കാനുള്ള മോസ്‌കോയുടെ നീക്കം നിര്‍ത്തിവച്ചേക്കുമെന്ന് സൂചനയുണ്ട്.
'ഉയര്‍ന്ന ചരക്ക് കടത്തു നിരക്ക്, ഇടപാട് ചെലവുകള്‍, അനുമതിനേടുന്നതിലെ ബുദ്ധിമുട്ടുകള്‍ എന്നിവ കാരണം റഷ്യന്‍ എണ്ണയ്ക്ക് ലഭിക്കുന്ന കിഴിവുകളില്‍ മാറ്റം വന്നേക്കാമെന്ന് റഷ്യന്‍ എണ്ണ വിപണിയിലെ വ്യാപാരികള്‍ സൂചന നല്‍കുന്നു.
റഷ്യന്‍ ക്രൂഡ് ഡിസ്‌കൗണ്ട് 2023 ന്റെ തുടക്കത്തില്‍ ബാരലിന് 35-38 ഡോളറില്‍ നിന്ന് 11-12 ഡോളറില്‍ സ്ഥിരത കൈവരിച്ചതായി റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക് നേരത്തെ പറഞ്ഞിരുന്നു.
ശീതകാലം മുതല്‍ വില പരിധി നടപ്പിലാക്കിയപ്പോള്‍ വരെ റഷ്യന്‍ എണ്ണയുടെ ഷിപ്പിംഗ് ചെലവ് ക്രമേണ കുറഞ്ഞുവരുകയായിരുന്നു. ഇത് യൂറോപ്പിലുള്‍പ്പെടെ നിരവധി കപ്പല്‍ ഉടമകള്‍ ഈ വിപണിയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഷിപ്പിംഗ് ചെലവിലെ കുറവ് റഷ്യന്‍ എണ്ണ കയറ്റുമതിക്കാരുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിരുന്നു. ്അ
തേസമയം റഷ്യയ്ക്ക് ഊര്‍ജ വരുമാനം നിഷേധിക്കാന്‍ യുഎസും ജി7 ലെ പങ്കാളികളും പ്രതിജ്ഞാബദ്ധരാണെന്ന് യു എസ് എനര്‍ജി റിസോഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ജെഫ്രി പ്യാറ്റ് പറഞ്ഞു.