image

28 Nov 2023 12:17 PM GMT

World

ബൈനാൻസ് സ്ഥാപകൻ ഷാവോയ്ക്ക് യാത്രാവിലക്കുമായി കോടതി

MyFin Desk

Court bans Binance founder Zhao
X

Summary

  • ഷാവോ ബൈനാൻസ് സിഇഒ സ്ഥാനം രാജിവെച്ചു


ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട കേസുകളിൽ കുറ്റ സമ്മതം നടത്തി ബൈനാൻസ് സ്ഥാപകൻ ചാങ്പെൻ ഷാവോ. ശിക്ഷാ വിധി വരെ ഷാവോ താൽക്കാലികമായി യുഎസിൽ തന്നെ തുടരണമെന്ന് യുഎസ് ഫെഡറൽ ജഡ്ജി വ്യക്തമാക്കി.

175 ദശലക്ഷം ഡോളർ ജാമ്യതുക കെട്ടിവെച്ചതിനു ശേഷം ഷാവോയെ കഴിഞ്ഞ വാരം മോചിപ്പിച്ചിരുന്നു. 2024 ഫെബ്രുവരി 23 ന് ശിക്ഷാവിധി നിശ്ചയിക്കും. ഇതിനു മുമ്പ് അദ്ദേഹം രാജ്യം വിടുന്നത് തടയണമെന്നും പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടു. എന്നാൽ ഷാവോയെ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകർ വാദിച്ചു.ഷാവോയെ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകർ വാദിച്ചു.

കുറ്റം സമ്മതിക്കുന്ന പ്രതി കോടീശ്വരനാണെങ്കിലും ബഹുഭൂരിപക്ഷ കേസുകളിലും സാധ്യമായ ജയിൽവാസം നേരിടേണ്ടി വരും. യുഎസിനു കുറ്റവാളികളെ കൈമാറാൻ കഴിയാത്ത രാജ്യങ്ങളിലേക്ക് ഇവർക്ക് കടക്കാനും സാധിക്കില്ല എന്നും സർക്കാർ വ്യക്തമാക്കി. ശിക്ഷ വിധിക്കുന്നത് വരെ ഷാവോയെ സ്വതന്ത്രനായി തുടരാൻ അനുവദിക്കണമെന്ന "അസാധാരണമായ ശുപാർശ" തങ്ങൾ ഇതിനകം സമർപ്പിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.

ഷാവോയ്ക്ക് ഫ്ലൈറ്റ് റിസ്ക് (വിചാരണയ്‌ക്കോ ജാമ്യാപേക്ഷയ്‌ക്കോ മുമ്പായി രാജ്യം വിടാൻ സാധ്യതയുള്ള ഒരു വ്യക്തി) ഉള്ളതിനാൽ യുഎസിൽ തുടരണമെന്ന ആവശ്യത്തിലൂടെ യുഎഇ യിലോട്ട് കടക്കുന്നത് നിയന്ത്രിക്കാൻ സാധിക്കും.

ഫെഡറൽ ചാർജുകളിൽ കുറ്റം സമ്മതിക്കുകയും 4.3 ബില്യൺ ഡോളർ പിഴ അടയ്‌ക്കാൻ സമ്മതിക്കുകയും ചെയ്‌തതിന് ശേഷം ഷാവോ ബിനാൻസ് സിഇഒ സ്ഥാനം രാജിവെച്ചു.

ലൈസൻസില്ലാത്ത പണം കൈമാറ്റം ചെയ്യുന്ന ബിസിനസ് നടത്താൻ ഗൂഢാലോചന നടത്തിയതിനും ബാങ്കിംഗ്, ഉപരോധ നിയമങ്ങൾ ലംഘിച്ചതിനുമാണ് ബൈനാൻസിനെതിരെയുള്ള കുറ്റം. കോടതി രേഖകൾ അനുസരിച്ച്, യുഎസ് നിയമങ്ങൾ ലംഘിച്ച് ഇവർ വളർച്ചയ്ക്കും ലാഭത്തിനും മുൻഗണന നൽകിയതായി സമ്മതിച്ചു. ബൈനാൻസ് റീജിയണൽ മാർക്കറ്റ്‌സ് മേധാവി റിച്ചാർഡ് ടെങ് സിഇഒ ആയി നിയമിക്കും.