25 Oct 2023 3:01 PM IST
Summary
- കാനഡയില്‍നിന്നുള്ള പയര്‍വര്‍ഗങ്ങളുടെ ഇറക്കുമതി വെട്ടിക്കുറച്ചു
- എന്നാല്‍ മുമ്പ് ഒപ്പിട്ട കരാറുകള്‍ ഇരുരാജ്യങ്ങളും പാലിക്കുന്നുണ്ട്
- ഇന്ത്യയിലേക്കുള്ള പയര്‍വര്‍ഗങ്ങളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരായിരുന്നു കാനഡ
തുടരുന്ന ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കം കാനഡയില്‍ നിന്നുള്ള പയര്‍വര്‍ഗങ്ങള്ളുടെ ഇറക്കുമതി അനിശ്ചിതത്വത്തിച്ചിരിക്കുകയാണ്. ഇവയുടെ ഇറക്കുമതിക്കുള്ള കരാറില്‍ ഒപ്പിടാന്‍ ഇറക്കുമതിക്കാർ മടിച്ചു നില്ക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇറക്കുമതിക്കുമേല്‍ ചുമത്തപ്പെടാനുള്ള പ്രതികാര താരിഫുകളെക്കുറിച്ച് ഇറക്കുമതിക്കാര്‍ക്കു വലിയ ആശങ്കയുണ്ട്. കരാറില്‍നിന്നു മാറി നില്ക്കുവാന്‍ ഇവരെ പ്രേരിപ്പിക്കുന്നതും ഈ ആശങ്കയാണ്.
രാജ്യം പയറുവര്‍ഗ്ഗങ്ങളുടെ ദൗര്‍ലഭ്യത്തില്‍ പൊറുതിമുട്ടുന്ന സമയത്തുള്ള ഈ നടപടി അവയുടെ വില ഉയരാന്‍ ഇടയാക്കിയേക്കുമെന്നാണ് ഭയം. 2022-23 ല്‍, ഇന്ത്യയിലേക്കുള്ള പയര്‍വര്‍ഗങ്ങളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരായിരുന്നു കാനഡ. രാജ്യത്തേക്കുള്ള മൊത്തം പയര്‍വര്‍ഗ ഇറക്കുമതിയുടെ പകുതിയിലധികവും അവിടെനിന്നായിരുന്നു. 485,492 മെട്രിക് ടണ്‍ പയര്‍വര്‍ഗങ്ങളാണ് അവിടെ നിന്ന് ഇറക്കുമതി ചെയ്തത്.
നയതന്ത്ര പിരിമുറുക്കം രൂക്ഷമായതിനാല്‍ പയര്‍ ഇറക്കുമതിക്കായി പുതിയ കരാറുകളൊന്നും അടുത്തയിടെ ഒപ്പുവച്ചിട്ടില്ലെന്ന് ഈ രംഗത്തെ ഒരു മുതിര്‍ന്ന എക്‌സിക്യൂട്ടീവ് പ്രതികരിച്ചു. എന്നാല്‍, സംഘര്‍ഷം തുടങ്ങുന്നതിന് മുമ്പ് ഒപ്പിട്ട കരാറുകള്‍ പാലിക്കുന്നുണ്ടെന്ന് വ്യാപാരികളും അറിയിച്ചു.
കാനഡയുമായുള്ള നയതന്ത്ര ബന്ധങ്ങളില്‍ വിള്ളല്‍ വീണതോടെ ഇന്ത്യയിലെ 41 ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാന്‍ ന്യൂഡല്‍ഹി ഒട്ടാവയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ബംഗളൂരു, ചണ്ഡീഗഡ്, മുംബൈ എന്നിവിടങ്ങളിലെ വിസ സേവനങ്ങളും വ്യക്തിഗത കോണ്‍സുലര്‍ സേവനങ്ങളും കാനഡ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഖാലിസ്ഥാനി വിഘടനവാദിയായ നിജ്ജാര്‍ ജൂണ്‍ 18 ന് സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചിരുന്നു. മരണത്തിനു പിന്നില്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ആരോപിച്ചതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ വഷളായത്.
വ്യാപാരം നിരുത്സാഹപ്പെടുത്താന്‍ ഇരു രാജ്യങ്ങളും ഇതുവരെ തീരുവ ചുമത്തിയിട്ടില്ല. പക്ഷേ ഒ മുന്‍കരുതല്‍ എന്ന നിലയില്‍ ഇന്ത്യ പയര്‍വര്‍ഗങ്ങളുടെ ഇറക്കുമതി വൈവിധ്യവല്‍ക്കരിച്ചു.അതില്‍ ഓസ്ട്രേലിയയാണ് ഏറ്റവും വലിയ ഗുണഭോക്താവായി മാറിയത്. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പയറിന് കസ്റ്റംസ് തീരുവ ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്.