12 Feb 2024 11:23 AM GMT
Summary
- ആഗോള വിപുലീകരണത്തിന് ഫണ്ട് ഉപയോഗിക്കും
- ലോകമെമ്പാടുമുള്ള 250-ല്‍പരം നഗരങ്ങളില്‍ കമ്പനി സേവനം നല്‍കുന്നു
ഗജ ക്യാപിറ്റലിന്റെ നേതൃത്വത്തില്‍ നടത്തിയ ഫണ്ടിംഗ് റൗണ്ടില്‍ 21 മില്യണ്‍ ഡോളര്‍ (ഏകദേശം 175 കോടി രൂപ) സമാഹരിച്ചതായി സ്റ്റുഡന്റ് അക്കോമഡേഷന്‍ പ്ലാറ്റ്ഫോമായ ആംബര്‍അറിയിച്ചു.
ആഗോള വിപുലീകരണത്തിനും പ്രോപ്പര്‍ട്ടി മാനേജര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി അതിന്റെ ഓഫറുകള്‍ വര്‍ധിപ്പിക്കുന്നതിനും പുതിയ മൂലധനം ഉപയോഗിക്കാന്‍ ആംബര്‍ പദ്ധതിയിടുന്നതായി ഒരു പ്രസ്താവനയില്‍ പറയുന്നു. ഗജ ക്യാപിറ്റലിന് പുറമെ ലൈറ്റ് ഹൗസ് കാന്റണും സ്ട്രൈഡും ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തു. ഇടപാടിന്റെ പ്രത്യേക സാമ്പത്തിക ഉപദേഷ്ടാവായി റെയിന്‍മേക്കര്‍ ഗ്രൂപ്പ് പ്രവര്‍ത്തിച്ചു.
വിദ്യാര്‍ത്ഥികളില്‍ നിന്ന് ആരംഭിച്ച് 'ഹൗസ് ഹണ്ടിംഗ്' പ്രക്രിയ പരിഹരിക്കുന്നതില്‍ കമ്പനി ശ്രദ്ധാലുക്കളാണെന്ന് പ്രസ്താവന പറയുന്നു. ' കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഞങ്ങളുടെ ടീം സാങ്കേതികവിദ്യയും കാര്യക്ഷമമായ നിര്‍വ്വഹണവും നന്നായി ഉപയോഗിച്ചു, അതും ലാഭകരമായി,' ആംബര്‍ സിഇഒ സൗരഭ് ഗോയല്‍ പറഞ്ഞു. 50-ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലോകമെമ്പാടുമുള്ള 250-ലധികം നഗരങ്ങളില്‍ തടസ്സമില്ലാത്ത ബുക്കിംഗ് അനുഭവം ആംബര്‍ നല്‍കുന്നു.