4 Nov 2023 9:38 AM
Summary
ഇമെയിൽ അവഗണിച്ചതിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും
റിലയൻസ് ഇൻഡസ്ട്രീസ് ചെയർപെഴ്സൺ മുകേഷ് അംബാനിക്ക് വീണ്ടും ഇമെയിൽ ഭീഷണി. .400 കോടി രൂപ വരെ ആവശ്യപ്പെട്ടുള്ള മുൻ ഇമെയിൽഭീഷണി അവഗണിച്ചതിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് പുതിയ മെയിലുകള്‍ മുന്നറിയിപ്പു നൽകുന്നത്.
ഒക്ടോബർ 31 നും നവംബർ 1 നും ഇടയില്‍ രണ്ട് ഇമെയിൽ ഭീഷണി അംബാനിക്ക് ലഭിച്ചിരുന്നു. സ്വയം ഷദാബ് ഖാൻ എന്ന് പരിചയപ്പെടുത്തിയാണ് മെയിലുകള്‍ അയക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഒക്ടോബർ 28 നായിരുന്നു ആദ്യ ഭീഷണി.20 കോടി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇത്.പണം നൽകിയില്ലെങ്കിൽ വെടി വെച്ചുകൊല്ലുമെന്നായിരുന്നു മെയിലുകള്‍.പിന്നീട് ഇത് 200 കോടി രൂപയായും 400 കോടി രൂപയായും ഉയർന്നു.
മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതനായ ഒരാൾക്കെതിരെ മുംബൈയിലെ ഗാംദേവി പോലീസ് കേസെടുത്തു.
ഇന്ത്യൻ പീനൽ കോഡിൻ്റെ (ഐപിസി) സെക്ഷൻ 387 (ഒരു വ്യക്തിയെ മരണഭീതിയിലാക്കുകയോ കൊള്ളയടിക്കുന്നതിന് ഗുരുതരമായ പരിക്കേൽപ്പിക്കുകയോ ചെയ്യുക), 506 (2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പ് പ്രകാരം കേസെടുത്തതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ അംബാനിയെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ബീഹാറിലെ ദർഭംഗയിൽ നിന്ന് ഒരാളെ ബിഹാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.