28 July 2023 1:15 PM IST
Summary
- നാലാമത് എഡിഷനാണ് നടക്കാനിരിക്കുന്നത്
വിദ്യാര്‍ഥികള്‍ക്കിടയില്‍ നൂതന ആശയ രൂപീകരണത്തിന്റെ പുതിയ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ (വൈഐപി) നാലാമത് എഡിഷനിലെ യംഗ് ഇന്നൊവേറ്റേഴ്സ് മീറ്റ് 4.0 ഗ്രാന്റ് ഫിനാലെ' ഈ മാസം 29ന് വൈകിട്ട് 4.30ന് കണ്ണൂര്‍ പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അദ്ധ്യക്ഷത വഹിക്കും. എം.പി മാരായ കെ. സുധാകരന്‍, വി. ശിവദാസന്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാനത്തൊട്ടാകെയുള്ള ഇരുനൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട അറുന്നൂറിലധികം വിദ്യാര്‍ഥികളും ജില്ലയിലെ വിവിധ വിദ്യാഭാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും പങ്കെടുക്കും. നൂതന ആശയ ആവിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട വിവിധ കണ്ടുപിടിത്തങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.