image

27 Nov 2024 2:14 PM

Kerala

വിഴിഞ്ഞം തുറമുഖം: സപ്ലിമെന്‍ററി കൺസഷൻ കരാർ നാളെ ഒപ്പിടും

MyFin Desk

വിഴിഞ്ഞം തുറമുഖം: സപ്ലിമെന്‍ററി കൺസഷൻ കരാർ നാളെ ഒപ്പിടും
X

വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യാനുള്ള സപ്ലിമെന്‍ററി കൺസഷൻ കരാർ നാളെ സർക്കാരും അദാനി പോർട്സും തമ്മിൽ ഒപ്പിടും. തുറമുഖം 2024 ഡിസംബറിൽ കമ്മീഷൻ ചെയ്യുന്നത് നിയമപരമാക്കുന്നതാണ് കരാർ. ഫെബ്രുവരിയിൽ ആർബിട്രേഷൻ കേസുകൾ ഒത്തുതീർപ്പാക്കിയപ്പോൾ 90 ദിവസത്തിനകം കരാർ ഒപ്പിടാൻ ആയിരുന്നു തീരുമാനം. ഇത് നാലുതവണ നീട്ടിയതിന്റെ സമയപരിധി ഈ മാസം 30ന് അവസാനിക്കുമായിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം സപ്ലിമെൻററി കരാറിന്റെ കരടിന് അംഗീകാരം നൽകി. കരാർ പ്രകാരം 2028 ൽ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിർമ്മാണം പൂർത്തിയാക്കണം.