1 Nov 2024 6:43 AM
Viviyana will reach Vizhinjam Today
കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടാൻ കൂറ്റൻ മദർഷിപ്പ് എത്തുന്നു. എം എസ് സിയുടെ ‘വിവിയാന’ എന്ന മദർഷിപ്പാണ് തുറമുഖത്ത് എത്തിച്ചേരുന്നത്.
400 മീറ്റർ നീളവും 58 മീറ്റർ വീതിയുമാണ് വിവിയാനയ്ക്കുള്ളത്. ഇന്ന് ഉച്ചയോടെ മദർഷിപ്പ് ബെർത്തിലടുപ്പിക്കും. ട്രയൽ റണ്ണിന്റെ ഭാഗമായി കൂടുതൽ കപ്പലുകളും അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞത്തെത്തും.
ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ (എം എസ് സി) മദർഷിപ്പ് ആയിരുന്നു വിഴിഞ്ഞത്ത് ആദ്യമെത്തിയത്. ‘ഡെയ്ലാ’ കപ്പലാണ് തുറമുഖ ഉദ്ഘാടനത്തിന്റെ ഭാഗമായി എത്തിയത്. കപ്പലിന് 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുണ്ട്. വാഹകശേഷി 13988 ആയിരുന്നു.