28 Feb 2024 4:48 PM IST
Summary
മരുന്നുകളുടെയും ഉപകരണങ്ങളുടെയും വില കുറയും
നീതി മെഡിക്കല്‍ മെഡിക്കല്‍ സ്‌റ്റോറിലൂടെ ലഭിക്കുന്ന മരുന്നുകളുടെയും ഉപകരണങ്ങളുടെയും വില കുറയ്ക്കാന്‍ തീരുമാനിച്ച് കണ്‍സ്യൂമര്‍ഫെഡ്.
രോഗികള്‍ക്ക് 16 ശതമാനം മുതല്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ മരുന്നുകള്‍ക്ക് നല്‍കാനാണ് തീരുമാനം.
നീതി മെഡിക്കല്‍ സ്‌കീമിന്റെ രജത ജൂബിലിയോടനുബന്ധിച്ചാണ് കണ്‍സ്യൂമര്‍ഫെഡ് വിലയില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്‍സ്യൂമര്‍ഫെഡിന്റെ കീഴിലുളള നീതി മെഡിക്കല്‍ സ്‌കീമിന്റെ രജത ജൂബിലി ആഘോഷം മാര്‍ച്ച് 3 ന് നാല് മണിക്ക് അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ത്രിവേണി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
രജത ജൂബിലിയോടനുബന്ധിച്ച് ഇനിയും ഗുണഭോക്താക്കള്‍ക്ക് വില കുറച്ചു കൊടുക്കാന്‍ കഴിയുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു.