image

24 Oct 2023 5:32 PM IST

Kerala

ഐബിഎസുമായി പങ്കാളിത്തം വിപുലീകരിച്ച് റ്റുയി ഗ്രൂപ്പ്

Kochi Bureau

Tui Group expands partnership with IBS
X

Summary

  • ആഗോള ട്രാവല്‍-ടൂറിസം സര്‍വീസ് സ്ഥാപനമാണ് റ്റുയി


എയര്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം നവീകരിക്കുന്നതിനായി റ്റുയി ഗ്രൂപ്പ് (TUI ഗ്രൂപ്പ്) ഐബിഎസ് സോഫ്റ്റ് വെയറുമായുള്ള ദശാബ്ദക്കാലത്തെ പങ്കാളിത്തം വിപുലീകരിച്ചു. റ്റുയി ഗ്രൂപ്പിന്റെ നിലവിലെ ബിസിനസ് മോഡലുകളുടെയും മാര്‍ക്കറ്റിന്റെയും വ്യാപ്തി കൂട്ടാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും ഈ പങ്കാളിത്തം സഹായിക്കും. ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ട്രാവല്‍-ടൂറിസം സര്‍വീസ് സ്ഥാപനമാണ് റ്റുയി.

ആഗോളതലത്തില്‍ ട്രാവല്‍ വ്യവസായത്തിലെ മുന്‍നിര സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് ദാതാവായ ഐബിഎസിന് ഐടി പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിന് റ്റുയിയുമായി ദീര്‍ഘകാല പങ്കാളിത്തമുണ്ട്. റ്റുയിയുടെ 35 ലധികം എയര്‍ലൈനുകളുടെ സാങ്കേതിക പരിപാലനം നിലവില്‍ ഐബിഎസ് നിര്‍വ്വഹിക്കുന്നുണ്ട്.

പുതിയ പങ്കാളിത്തത്തിലൂടെ അഞ്ച് റ്റുയി എയര്‍ലൈനുകളുടെ ഫ്‌ളൈറ്റ് പ്ലാനിംഗ്, കണ്‍ട്രോള്‍, ക്രൂയിംഗ്, റോസ്റ്ററിംഗ്, ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് പ്ലാനിംഗ്, എച്ച്ആര്‍, സ്റ്റാറ്റിസ്റ്റിക്‌സ്, റിപ്പോര്‍ട്ടിംഗ് എന്നിവ കൈകാര്യം ചെയ്യുന്ന ഇന്റഗ്രേറ്റഡ് ഡിസ്‌പോസിഷന്‍ പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രൊഡക്ടിന്റെ (ഐഡിപിഎസ്) പ്രവര്‍ത്തനം ഐബിഎസ് മെച്ചപ്പെടുത്തും. എയര്‍ലൈനിന്റെ പ്രവര്‍ത്തനത്തില്‍ വെര്‍ച്വല്‍ മാതൃക കെട്ടിപ്പടുക്കുന്നതിനും ഭാവിയിലെ മുന്നേറ്റത്തിനും നിര്‍ണായകമാണ് ഐഡിപിഎസ് പ്ലാറ്റ്ഫോം.

അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ട്രാവല്‍ മാര്‍ക്കറ്റില്‍ റ്റുയി ഗ്രൂപ്പിന്റെ വളര്‍ച്ചയും വിജയവും സാധ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ ഐബിഎസിനാകുമെന്ന് ഐബിഎസ് വൈസ് പ്രസിഡന്റും സര്‍വീസ് ഡെലിവറി മേധാവിയുമായ ലതാ റാണി പറഞ്ഞു. റ്റുയിയുടെ ബിസിനസ് ആവശ്യകതകള്‍ നിറവേറ്റുന്നതിന് ഐഡിപിഎസ് പ്ലാറ്റ്ഫോമിന്റെ പരിവര്‍ത്തനത്തിലൂടെ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റ്റുയിയുടെ എയര്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം മെച്ചപ്പെടുത്തുന്നതില്‍ ഐബിഎസിന്റെ സേവനം വിലപ്പെട്ടതാണെന്ന് റ്റുയി ഗ്രൂപ്പ് ഹോളിഡേ എക്‌സ്പീരിയന്‍സ് ആന്‍ഡ് കോര്‍പ്പറേറ്റ് ആന്‍ഡ് സസ്‌റ്റൈനബിലിറ്റി ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇസബെല്ലെ ഡ്രോള്‍ പറഞ്ഞു. ഐബിഎസിന്റെ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതിലൂടെ ഐഡിപിഎസ് സംവിധാനത്തിന്റെ മുഴുവന്‍ സാധ്യതകളും തിരിച്ചറിയാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.