8 Feb 2024 1:16 PM IST
Summary
- യാത്ര സുഗമമാകാൻ പദ്ധതി സഹായകരമാകും
- ഓട്ടോമാറ്റിക്കായി ടോൾ ഈടാക്കുന്ന രീതിയിലായിരിക്കും സംവിധാനം
- ദേശീയപാതകളിൽ വാഹനം സഞ്ചരിക്കുന്ന ഭാഗത്തെ ടോൾ മാത്രം ഈടാക്കും
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയപാതകളിലെ ടോൾ ബൂത്തുകൾ ഒഴിവാക്കി, പകരം സംവിധാനമൊരുക്കുമെന്ന് കേന്ദ്ര റോഡ് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.
വാഹനങ്ങളിൽ നിന്നു തന്നെ ടോൾ പിരിക്കുന്ന സംവിധാനം നിലവിൽ വരും.
ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി രാജ്യസഭയിൽ അറിയിച്ചു.
ദേശീയപാതയിലൂടെ വാഹനം സഞ്ചരിക്കുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി ടോൾ ഈടാക്കുന്ന രീതിയിൽ ഉപഗ്രഹ ശൃംഖല വഴി ബന്ധിപ്പിച്ചാണ് സംവിധാനം പ്രവർത്തിപ്പിക്കുക.
ടോൾ ബൂത്തുകളിലെ സമയ, ഇന്ധന നഷ്ടം ഇല്ലാതാക്കി യാത്ര സുഗമമാകാൻ പദ്ധതി സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
ദേശീയപാതകളിൽ വാഹനം സഞ്ചരിക്കുന്ന ഭാഗത്തെ ടോൾ മാത്രമാകും ഈടാക്കുകയെന്നും മന്ത്രി അറിയിച്ചു.