image

2 Feb 2024 6:58 AM GMT

Kerala

എംഎസ്എംഇ-കള്‍ക്ക് ത്രിദിന പാക്കേജിംഗ് വര്‍ക്ക്‌ഷോപ്പ്‌

MyFin Desk

Three-day packaging workshop for MSMEs
X

Summary

  • പാക്കേജിംഗുമായി ബന്ധപ്പെട്ട് വിവിധ സെഷനുകള്‍
  • തിരഞ്ഞെടുക്കുന്ന 20 പേർ ഫീസ് അടച്ചാൽ മതി
  • പരിശീലനം ഫെബ്രുവരി 7 മുതൽ അങ്കമാലിയില്‍


ഭക്ഷ്യവസ്തുക്കളുടെ പാക്കേജിംഗിനെക്കുറിച്ച് അറിവ് നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (കെഇഐഡി), മൂന്ന് ദിവസത്തെ ‘ടെക് ഹൊറൈസൺ’ വര്‍ക്ക്‌ഷോപ്പ്‌ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 7 മുതൽ 9 വരെ അങ്കമാലിയിലുള്ള എന്റർപ്രൈസ് ഡെവലപ്മെന്റ് സെന്ററിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

എം.എസ്.ഇ മേഖലയിലെ സംരംഭകർക്കും എക്സിക്യൂട്ടീവുകള്‍ക്കും പരിശീലനത്തിൽ പങ്കെടുക്കാം. ഭക്ഷ്യ വ്യവസായത്തിൽ പാക്കേജിംഗിന്‍റെ പ്രാധാന്യം, വിവിധ തരത്തിലുള്ള ഫുഡ് പാക്കേജിംഗ് മെറ്റീരിയലുകള്‍, പാക്കേജിംഗ് ഡിസൈനും സുസ്ഥിര പാക്കേജിംഗും, ഫുഡ് പാക്കേജിങ്ങുമായി ബന്ധപ്പെട്ട ചട്ടങ്ങളും , ഫുഡ് പാക്കേജിംഗി ലെ വെല്ലുവിളികളെ എങ്ങനെ മറികടക്കാം തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിന് ഉൾപ്പെടുത്തിയിരിക്കുന്നത്.

2,950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,200 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പട്ടികാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് 1,800 രൂപ താമസം ഉൾപ്പെടെയും, 800 രൂപയ്ക്ക് താമസം കൂടാതെയും പരിശീലനത്തില്‍ പങ്കെടുക്കാം.

പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender ൽ ഫെബ്രുവരി 5 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കുന്ന 20 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/ 0484 2550322/ 9567538749