image

6 Feb 2024 10:42 AM

Kerala

ട്രെയിൻ കോച്ചുകൾ ഇനി ആഡംബര റസ്റ്റോറന്റുകള്‍

MyFin Desk

railways plans to turn train coaches into luxury restaurants
X

Summary

  • വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി
  • ഒരേസമയം 48 പേര്‍ക്ക് വരെ ഭക്ഷണം കഴിക്കാന്‍ സാധിക്കും
  • പരീക്ഷണാടിസ്ഥാനത്തില്‍ അന്ധേരി റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കിയിട്ടുണ്ട്


ട്രെയിന്‍ കോച്ചുകള്‍ റെസ്റ്റോറന്റുകളാക്കി മാറ്റുന്ന പദ്ധതിയുമായി കേന്ദ്ര റെയില്‍വേ മന്ത്രാലയം.

പഴയതും ഉപയോഗിക്കാന്‍ സാധിക്കാത്തതുമായ കോച്ചുകള്‍ ആഡംബര റസ്റ്റോറന്റുകളാക്കി മാറ്റാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഒരേസമയം 48 പേര്‍ക്ക് വരെ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന വിശാലമായ സൗകര്യം ട്രെയിനുള്ളില്‍ ഉണ്ടാകും.

പരീക്ഷണാടിസ്ഥാനത്തില്‍ അന്ധേരി റെയില്‍വേ സ്റ്റേഷനില്‍ ഇവ നടപ്പാക്കിയിട്ടുണ്ട്. വെസ്റ്റേണ്‍ റെയില്‍വേയാണ് ഇവ അവതരിപ്പിച്ചത്.

റെയില്‍വേയുടെ പുതിയ സംരംഭം അധികം വൈകാതെ തന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിയേക്കുമെന്നാണ് സൂചന.

റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപമായാണ് കോച്ചുകളിലെ റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുക.