7 Feb 2024 8:40 AM GMT
Summary
- കെ- ബിപ്, എന്‍എസ്‌ഐസി, കൊച്ചി വാട്ടര്‍ മെട്രോ, കേരള ടൂറിസം, ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് എന്നിവയുടെ പിന്തുണയോടെ
- വെബ്‌സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രവേശനം സൗജന്യമാണ്
- രാവിലെ 11 മുതല്‍ വൈകിട്ട് 7.30 വരെയാണ് ഷോ
രാജ്യത്തെ പ്രമുഖ ബോട്ടിങ്, മറൈന്‍, വാട്ടര്‍ സ്‌പോര്‍ട്‌സ് വ്യവസായങ്ങളുടെ പ്രദര്‍ശനമായ ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ ആറാമത് പതിപ്പ് 8 മുതല്‍ 10 വരെ ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ നടക്കും.
കേരള സര്‍ക്കാരിന് കീഴിലുളള കെ- ബിപ്, കേന്ദ്ര സര്‍ക്കാരിന് കീഴിലുളള എന്‍എസ്‌ഐസി, കൊച്ചി വാട്ടര്‍ മെട്രോ,കേരള ടൂറിസം, ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് തുടങ്ങിയവരുടെ പിന്തുണയോടെയാണ് ക്രൂസ് എക്‌സ്‌പോ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
മറീനകള്‍, എഞ്ചിനുകള്‍, നാവിഗേഷന്‍, മറ്റ് സംവിധാനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയ്ക്ക് പുറമേ, ട്രെയിലര്‍ ബോട്ടുകള്‍, സ്‌പോര്‍ട്‌സ് ബോട്ടുകള്‍, ആഡംബര കപ്പലുകള്‍, മോട്ടോര്‍ ബോട്ടുകള്‍, വാട്ടര്‍ സ്‌കീയിംഗ്, വേക്ക്‌ബോര്‍ഡിംഗ്, കയാക്കിംഗ്, സ്‌കൂബ ഡൈവിംഗ്, ഫിഷിംഗ് ഉപകരണങ്ങള്‍ തുടങ്ങിയ മുഖ്യധാരാ ക്രാഫ്റ്റുകള്‍ ഉള്‍പ്പെടെ 60 ലേറെ സ്ഥാപനങ്ങള്‍ അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും. 5000 ത്തിലേറെ ബിസിനസ് സന്ദര്‍ശകരെയാണ് എക്‌സ്‌പോയില്‍ പ്രതീക്ഷിക്കുന്നത്.
വിനോദം, റെസ്‌ക്യൂ, മാരിടൈം, ബോട്ടിംഗ് മേഖലകള്‍ക്കായി നിലവില്‍ ഇന്ത്യയില്‍ നടക്കുന്ന ഒരേയൊരു ബോട്ടിംഗ് & മറൈന്‍ എക്‌സ്‌പോയാണിത്. ഇത് പ്രദേശത്തുടനീളമുള്ള വാങ്ങലുകാരെ ആകര്‍ഷിക്കും. ഈ പ്രദേശത്തെ വാങ്ങുന്നവരെ ലക്ഷ്യം വയ്ക്കാന്‍ പ്രദേശത്തെ എല്ലായിടത്തുമുള്ള ബോട്ട്, മോട്ടോര്‍, ഉപകരണ വിതരണക്കാര്‍ക്ക് ഇത് ഒരു മികച്ച അവസരമായിരിക്കും.
മേളയുടെ രണ്ടാം ദിവസം കേന്ദ്രസര്‍ക്കാരിന് കീഴിലുളള എന്‍എസ്‌ഐസി വെണ്ടര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. രാവിലെ 11 മുതല്‍ വൈകിട്ട് 7.30 വരെയാണ് ഷോ. വെബ്‌സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രവേശനം സൗജന്യമാണ്.