image

23 Jan 2024 6:57 AM GMT

Kerala

ജനുവരി 24 ലെ പണിമുടക്കിന് ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ

MyFin Desk

govt has declared diazinon for the strike on january 24
X

Summary

  • പണിമുടക്കു ദിവസത്തെ ശമ്പളം 2024 ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും കുറവു ചെയ്യും
  • അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യും
  • 18 ശതമാനം ഡിഎ അനുവദിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്


സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ 2024 ജനുവരി 24ന് സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിന് ഡയസ് നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. പണിമുടക്ക് ദിവസം അവധി അനുവദിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

(ജോലിയിൽ നിന്നും അംഗീകൃതമല്ലാത്ത അസാന്നിധ്യത്തിന് ഡൈസ് നോൺ ബാധകമാകും, അതായത്, ആ ദിവസത്തെ ശമ്പളം മൊത്തം ശമ്പളത്തിൽ നിന്ന് കുറയ്ക്കും. ഒഴിവാക്കാനാവാത്ത സാഹചര്യത്തിലല്ലാതെ ജീവനക്കാർക്ക് അവധി അനുവദിക്കില്ല)

18 ശതമാനം ഡിഎ അനുവദിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

പണിമുടക്ക് ദിവസം അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ്‌നോണായി കണക്കാക്കുമെന്ന് പൊതുഭരണവകുപ്പ് ചീഫ് സെക്രട്ടറി ഡോ വേണു വി പുറത്തിറക്കിയ ഉത്തരവില്‍ അറിയിച്ചു. പണിമുടക്കു ദിവസത്തെ ശമ്പളം 2024 ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും കുറവു ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.

അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യും. അനുമതിയില്ലാതെ ഹാജരാകാത്ത താല്‍കാലിക ജീവനക്കാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. പണിമുടക്ക് ദിവസത്തെ ജീവനക്കാരുടെ എണ്ണം വകുപ്പ് മേധാവികള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ആവശ്യസേവനങ്ങള്‍ തടസപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.