image

23 Jan 2024 1:30 PM GMT

Kerala

സംസ്ഥാനത്ത് 5.75 ലക്ഷം പുതിയ വോട്ടർമാർ; ആകെ വോട്ടർമാർ 2,70,99,326

MyFin Desk

5.75 lakh new voters in the state
X

Summary

  • ആകെ വോട്ടർമാരുടെ എണ്ണം 2,70,99,326
  • മലപ്പുറം ജില്ലയിലാണ് കൂടുതൽ വോട്ടർമാരുള്ളത് (32,79,172)
  • കുറവ് വോട്ടർമാർ ഉള്ള ജില്ല- വയനാട് (6,21,880)


ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.

5.75 ലക്ഷം പുതിയ വോട്ടർമാരാണ് ഇത്തവണ കേരളത്തിലുള്ളത്. ആകെ വോട്ടർമാരുടെ എണ്ണം 2,70,99,326.

3.75 ലക്ഷം വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗൾ അറിയിച്ചു.

മലപ്പുറം ജില്ലയിലാണ് കൂടുതൽ വോട്ടർമാരുള്ളത് (32,79,172). കുറവ് വോട്ടർമാർ ഉള്ള ജില്ല- വയനാട് (6,21,880). ആകെ പ്രവാസി വോട്ടർമാർ - 88,223. സംസ്ഥാനത്തെ ആകെ പോളിങ് സ്റ്റേഷനുകൾ - 25,177. ആകെ ഭിന്നലിംഗ വോട്ടർമാർ - 309.

അന്തിമ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ പോയവർക്ക് തിരഞ്ഞെടുപ്പിന് മുൻപ് വരെ അപേക്ഷ നൽകാൻ അവസരമുണ്ട്.

അന്തിമവോട്ടർ പട്ടിക പരിശോധിക്കുന്നതിനായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിൽ (www.ceo.kerala.gov.in) ലഭ്യമാണ്. താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭിക്കും.

അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റാവുന്നതാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.