10 Jan 2024 9:20 AM GMT
Summary
- ഐടി ഹബ്ബില്‍ 1.5 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓഫീസ് കെട്ടിടം
- 13 നിലകളുള്ള കെട്ടിടത്തില്‍ ഏഴ് നിലകളിലായി 1,350 കാര്‍ പാര്‍ക്കിംഗ് സൗകര്യമുണ്ട്.
- എംബസി ടോറസ് ടെക് സോണിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ഐടി ഹബ്ബില്‍ 1.5 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓഫീസ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും.
നയാഗ്ര എന്ന് വിളിക്കപ്പെടുന്ന പുതുതായി നിര്‍മ്മിച്ച ഓഫീസ് സ്‌പേസ് ഐടി ഹബ്ബിന് ഒരു കൂട്ടിച്ചേര്‍ക്കലായിരിക്കുമെന്നും പുതിയ കമ്പനികളെ അവിടേക്ക് ആകര്‍ഷിക്കുമെന്നും പ്രതീക്ഷിക്കുന്നതായി നിക്ഷേപക കമ്പനിയായ ടോറസ് ഇന്ത്യ അഭിപ്രായപ്പെട്ടു.
മാള്‍, നോണ്‍-സെസ് ഓഫീസ് കെട്ടിടം, റെസിഡന്‍ഷ്യല്‍ ഡെവലപ്മെന്റ്, ബിസിനസ് ഹോട്ടല്‍ എന്നിവ ഉള്‍പ്പെടുന്ന 5 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഉപയോഗ വികസന പദ്ധതിയുടെ ഭാഗമാണ് നയാഗ്ര.13 നിലകളുള്ള ഓഫീസ് കെട്ടിടത്തില്‍ ഏഴ് നിലകളിലായി 1,350 കാര്‍ പാര്‍ക്കുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാര്‍ക്കിംഗ് സൗകര്യവുമുണ്ട്.
നയാഗ്രയില്‍ പ്രമുഖ കോര്‍പ്പറേറ്റുകളെയും ഫോര്‍ച്യൂണ്‍ 100 കമ്പനികളെയും ദീര്‍ഘകാല പാട്ടാടിസ്ഥാനത്തില്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ് കരുതുന്നത്. മൊത്തം 1 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമാണ് പാട്ടത്തിന് നല്‍കാനുള്ളത്. അതില്‍ 85 ശതമാനം സ്ഥല പാട്ടവും പൂര്‍ത്തിയായി.
പ്രവര്‍ത്തന സൗകര്യങ്ങള്‍, ഫുഡ് കോര്‍ട്ട്, ശിശുസംരക്ഷണ കേന്ദ്രം എന്നീ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.
എംബസി ടോറസ് ടെക് സോണിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സും എംബസി ഗ്രൂപ്പും ചേര്‍ന്നാണ് വികസനം, പൂര്‍ത്തിയാക്കിയത്.