image

10 Oct 2024 2:32 PM GMT

Kerala

സംസ്ഥാനങ്ങൾക്ക് കേന്ദ്രം നികുതി വിഹിതം നൽകി: കേരളത്തിന് 3430 കോടി, യുപിക്ക് 31962 കോടി

MyFin Desk

സംസ്ഥാനങ്ങൾക്ക് കേന്ദ്രം നികുതി വിഹിതം നൽകി: കേരളത്തിന് 3430 കോടി, യുപിക്ക് 31962 കോടി
X

കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നികുതി വിഹിതമായി 1,78,173 കോടി രൂപ അനുവദിച്ചു. ഇതിൽ 89,086.50 കോടി രൂപ മുൻകൂർ ഗഡുവും ഒക്ടോബറിലെ പതിവ് ഗഡുവും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ സഹായം ലഭിച്ചത് ഉത്തർപ്രദേശിനാണ്, 31,962 കോടി രൂപ. ബിഹാറിന് 17,921 കോടി രൂപയും മധ്യപ്രദേശിന് 13,987 കോടി രൂപയും ലഭിച്ചു. കേരളത്തിന് 3,430 കോടി രൂപ ലഭിക്കുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.

ഉത്സവസീസൺ കണക്കിലെടുത്തും മൂലധന ചെലവ് ത്വരിതപ്പെടുത്താനും വികസന, ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ധനസഹായം ഉറപ്പാക്കാനാണ് ഈ ഫണ്ട് അനുവദിച്ചതെന്ന് കേന്ദ്രം വിശദീകരിച്ചു. ഈ സമയത്ത് ഫണ്ട് ലഭിക്കുന്നത് സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ആവശ്യങ്ങൾ മെച്ചമായി കൈകാര്യം ചെയ്യാനും അടിസ്ഥാന സൗകര്യ വികസനം, ക്ഷേമ പദ്ധതികൾ എന്നിവക്ക് പ്രോത്സാഹനം നൽകാനും സഹായകരമാകും.

സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന തുക

ആന്ധ്ര പ്രദേശ്- 7211 കോടി

അരുണാചൽ പ്രദേശ്- 3131 കോടി

അസം- 5573 കോടി

ഛത്തീസ്‍‌ഗഡ്- 6070 കോടി

ഗോവ- 688 കോടി

ഗുജറാത്ത്- 6197 കോടി

ഹരിയാന- 1947 കോടി

ഹിമാചൽ പ്രദേശ്- 1479 കോടി

ജാർഖണ്ഡ്- 5892 കോടി

കർണാടക- 6492 കോടി

മഹാരാഷ്ട്ര- 11255 കോടി

മണിപ്പൂർ- 1276 കോടി

മേഘാലയ- 1367 കോടി

മിസോറാം- 891 കോടി

നാഗാലാൻ്റ്- 1014 കോടി

ഒഡിഷ- 8068 കോടി

പഞ്ചാബ്- 3220 കോടി

രാജസ്ഥാൻ- 1737 കോടി

സിക്കിം- 691 കോടി

തമിഴ്‌നാട്- 7268 കോടി

തെലങ്കാന- 3745 കോടി

ത്രിപുര- 1261 കോടി

ഉത്തരാഖണ്ഡ്- 1992 കോടി

പശ്ചിമ ബംഗാൾ- 13404 കോടി