image

15 March 2024 7:46 AM GMT

Kerala

ആയിരം ബിസിനസ് ജെറ്റ് ഓപ്പറേഷൻ നേട്ടവുമായി സിയാൽ

MyFin Desk

cial business jet terminal touch to thousand
X

Summary

  • 'പറക്കാം പ്രൗഢിയോടെ' എന്ന ടാഗ് ലൈൻ ദേശീയ ശ്രദ്ധയാകര്‍ഷിച്ചു
  • ചാര്‍ട്ടര്‍ വിമാനത്തില്‍ എത്തുന്നവര്‍ക്ക് രണ്ടുമിനിറ്റില്‍ എയര്‍ക്രാഫ്റ്റില്‍നിന്ന് സ്വന്തം കാറിലേക്കെത്താം
  • 2024 ല്‍ രണ്ടുമാസത്തിനുള്ളില്‍ 120 സര്‍വീസുകള്‍ സിയാല്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ കൈകാര്യം ചെയ്തു


പ്രവര്‍ത്തനം തുടങ്ങി 14 മാസത്തിനുളളില്‍ കൊച്ചി വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ 1000 വിമാന സര്‍വീസുകള്‍ തികച്ചു.

'പറക്കാം പ്രൗഢിയോടെ' എന്ന ടാഗ് ലൈനുമായി അവതരിപ്പിക്കപ്പെട്ട ബിസിനസ് ജെറ്റ് ടെര്‍മിനല്‍ അതിവേഗം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു.

'എയര്‍ക്രാഫ്റ്റ് ഡോര്‍ ടു കാര്‍ ഡോര്‍ ഇന്‍ ടു മിനിട്‌സ് ' എന്ന സൗകര്യവും ടെര്‍മിനലിനെ പ്രശസ്തമാക്കി.

ചാര്‍ട്ടര്‍ വിമാനത്തില്‍ ഇവിടെയെത്തുന്നവര്‍ക്ക് രണ്ടുമിനിറ്റില്‍ എയര്‍ക്രാഫ്റ്റില്‍നിന്ന് സ്വന്തം കാറിലേക്കെത്താം എന്നതാണ് ഈ സവിശേഷത.

വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലില്‍ 40,000 ചതുരശ്രയടിയില്‍ പണികഴിപ്പിച്ചിട്ടുള്ള ബിസിനസ് ജെറ്റ് ടെര്‍മിനല്‍ രാജ്യത്തെ ഏറ്റവും ആധുനികവും ആഡംബരം നിറഞ്ഞതാണ്.

2023 ഏപ്രിലില്‍ ലക്ഷദ്വീപില്‍ നടന്ന ജി- 20 യോഗത്തില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളുമായി ഒരു ഡസനോളം ചാര്‍ട്ടര്‍വിമാനങ്ങള്‍ ഇവിടെ ടെര്‍മിനലില്‍ എത്തിയിരുന്നു. സെപ്തംബറില്‍ ചാര്‍ട്ടേര്‍ഡായി ഒരു ബോയിങ് 737 വിമാനം എത്തി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 58 യാത്രക്കാരാണ് ഈ ദിനം സിയാല്‍ ബിസിനസ് ജെറ്റ് ടെര്‍മിനലില്‍ എത്തിയത്.

രാജ്യാന്തര യാത്രക്കാര്‍ക്കായി പ്രത്യേക കസ്റ്റംസ്, ഇമിഗ്രേഷന്‍ കൗണ്ടറുകളും ചെറിയ ഡ്യൂട്ടിഫ്രീ ഷോപ്പും ടെര്‍മിനലില്‍ സജ്ജമാക്കിയിട്ടുണ്ട്.

2024 ല്‍ രണ്ടുമാസത്തിനുള്ളില്‍ 120 സര്‍വീസുകള്‍ സിയാല്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ കൈകാര്യം ചെയ്തു. ഈ വര്‍ഷം സര്‍വീസുകള്‍ 1200 കടക്കുമെന്നാണ് പ്രതീക്ഷ.