13 Jan 2024 3:35 PM IST
Summary
- ഈ മാസം 17 വരെയാണ് ഫെസ്റ്റ്
- രാവിലെ 11 മുതല്‍ 9 മണിവരെയാണ് മേളയുടെ സമയക്രമം
- കേരളത്തില്‍നിന്നും 12 സംസ്ഥാനങ്ങളില്‍നിന്നും ജപ്പാനില്‍നിന്നുമായി 201 സ്റ്റാളുകളാണ് മേളയിലുള്ളത്
20-ാ മത് കേരള ബാംബൂ ഫെസ്റ്റിന് എറണാകുളം കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം ഗ്രൗണ്ടില്‍ തുടക്കമായി. വ്യവസായ മന്ത്രി പി രാജീവ് മേള ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാംബൂ മിഷന്‍, കെ-ബിപ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് ബാംബൂ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 17 വരെയാണ് ഫെസ്റ്റ്. രാവിലെ 11 മുതല്‍ 9 മണിവരെയാണ് മേളയുടെ സമയക്രമം. പ്രവേശനം സൗജന്യമാണ്.
കേരളത്തില്‍നിന്നും 12 ഇതര സംസ്ഥാനങ്ങളില്‍നിന്നും ജപ്പാനില്‍നിന്നുമായി 201 സ്റ്റാളുകളാണ് മേളയിലുള്ളത്. സംസ്ഥാന ബാംബൂ മിഷന്‍ പരിശീലകര്‍ രൂപകല്‍പ്പന ചെയ്ത വിവിധ കരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനത്തിന് പ്രത്യേക ഗ്യാലറിയുമുണ്ട്. എല്ലാദിവസവും വൈകിട്ട് മുളവാദ്യ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള കലാസാംസ്‌കാരിക പരിപാടികളുണ്ടാകും. മുളയരി, മുളങ്കൂമ്പ് എന്നിവയിൽ നിർമിച്ച വിവിധ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളും മുള നഴ്‌സറികളും മേളയിൽ ഉണ്ട്.