image

15 Feb 2024 1:00 PM IST

Kerala

സപ്ലൈകോയിൽ 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില വർധിക്കും

MyFin Desk

സപ്ലൈകോയിൽ 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില വർധിക്കും
X

Summary

  • 13 ഇനം സാധനങ്ങള്‍ക്ക് ഇനി 35 ശതമാനം വരെ മാത്രമാണ് സബ്‌സിഡി ലഭിക്കുക
  • ഭക്ഷ്യവകുപ്പിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വിലവര്‍ധന
  • എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ വില വര്‍ധിപ്പിക്കുന്നത്


സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിക്കും.

സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധനയ്ക്ക് മന്ത്രിസഭാ യോഗം ഇന്നലെ അംഗീകാരം നല്‍കി. ഭക്ഷ്യവകുപ്പിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വിലവര്‍ധന.

13 ഇനം സാധനങ്ങള്‍ക്ക് ഇനി 35 ശതമാനം വരെ മാത്രമാണ് സബ്‌സിഡി ലഭിക്കുക. നേരത്തെ 55 ശതമാനത്തോളം സബ്‌സിഡി ലഭിച്ചിരുന്നു.

ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വര്‍ധിക്കുക.

എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്.

അതേസമയം ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു.

നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയിന്മേലുള്ള മറുപടിയില്‍ സിവില്‍ സപ്ലൈസ് വകുപ്പിന് ഇത്തവണ പണം കുറഞ്ഞിട്ടില്ലെന്നും 1930 എന്നത് 2000 കോടി ആക്കി നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു.