image

25 Aug 2023 6:28 AM GMT

Kerala

സ്‍പിന്നി പാർക്ക് കൊച്ചിയിലും

MyFin Bureau

spinny park in kochi |  second hand car sales
X

Summary

  • കൊച്ചി - സേലം ഹൈവേയിൽ ഇടപ്പള്ളിയിലാണ് പാർക്ക്.
  • 22 നഗരങ്ങളിൽ 57 കാര്‍ ഹബുകൾ.
  • രാജ്യത്തൊട്ടാകെ മാസം 8000-9000 കാറുകളുടെ വില്‍ക്കല്‍-വാങ്ങലുകള്‍.


സെക്കന്‍ഡ് ഹാൻഡ് കാര്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമായി സ്‍പിന്നി കാർസ് കൊച്ചിയിൽ സ്‍പിന്നി പാർക്ക് അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി ഒരേ സമയം 200 കാറുകൾ പാർക്ക് ചെയ്യാവുന്ന വിശാലമായ പാർക്കിംഗ് സംവിധാനം കമ്പനി ഒരുക്കിയിരിക്കുന്നത്. കൊച്ചി - സേലം ഹൈവേയിൽ ഇടപ്പള്ളിയിലാണ് പാർക്ക് ഒരുക്കിയിട്ടുള്ളത്.

ഇതിനു പുറമേ സ്‍പിന്നി ആപ്പിലൂടെ ഓൺലൈൻ വഴി വിൽക്കുന്നതിനും വാങ്ങുന്നതിനുമുള്ള സംവിധാനവും കമ്പനി ഒരുക്കിയിട്ടുണ്ട്. കമ്പനിക്ക് രണ്ടു ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. ഇതിൽ 54 ശതമാനവും ഓൺലൈൻ ആപ്പുകൾ വഴിയാണ് വന്നിട്ടുള്ളത്.

ഡൽഹി ആസ്ഥാനമായി 2015-ൽ ആരംഭിച്ച കമ്പനിക്ക് 22 നഗരങ്ങളിലെ 57 കാര്‍ ഹബുകളിലായി 20000 കാറുകൾ പാർക് ചെയ്യാവുന്ന സംവിധാനമുണ്ട്. അഞ്ചു സ്‍പിന്നി പാർക്കുകള്‍ കമ്പനിക്ക് ഇതുവരെയുള്ളത്. ബംഗളുരുവിലാണ് രാജ്യത്തെ ഏറ്റവും വലിയ സ്‍പിന്നി പാർക്കുള്ളത്. ഇവിടെ 1600 കാറുകൾ പാർക്ക് ചെയ്യാം. വലിയ രീതിയിലുള്ള പാർക്കിങ് സൗകര്യങ്ങളുള്ളവയാണ് സ്‍പിന്നി പാർക്ക്, മറ്റു ഹബ്ബുകൾ പ്രധാന നഗരങ്ങളിലെ മാളുകളിൽ ഓഫീസും അതിന്റെ ബേസ്‌മെന്റുകളിൽ പാർക്കിംഗ് സംവിധാനവുമുള്ള തരത്തിലാണ്.

പരീക്ഷണ അടിസ്ഥാനത്തിൽ കൊച്ചിയിലെ മരടിലാണ് കമ്പനി ഹബ്ബ് ആദ്യം തുടങ്ങിയത്, ഏഴു മാസം കൊണ്ട് 600 ൽ അധികം കാറുകളുടെ ഇടപാടാണ് ഇവിടെ നടന്നത്. രാജ്യത്തൊട്ടാകെ 8000-9000 കാറുകളുടെ വില്‍ക്കല്‍-വാങ്ങലുകള്‍ കമ്പനി ഓരോ മാസവും നടത്തുന്നുണ്ടെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായ നീരജ് സിങ് പറഞ്ഞു.

'രാജ്യത്ത് ആഡംബര കാറുകള്‍ വാങ്ങുന്നതില്‍ മുമ്പില്‍ നില്‍ക്കുന്നൊരു സ്ഥലമാണ് കൊച്ചി, മാത്രമല്ല കേരളത്തിലെ കണക്കനുസരിച്ചു 100-ല്‍ 25 കുടുംബത്തിന് ഒരു കാർ എന്ന രീതിയിലാണുള്ളത്. ഇത് രാജ്യത്തിലെ ഉയര്‍ന്ന നിരക്കുമാണ്' എന്ന് കമ്പനിയുടെ സംസ്ഥാന തലവന്‍ ടോം ഫ്രാന്‍സിസ് പറഞ്ഞു

ടെസ്റ്റ് ഡ്രൈവിംഗിനു വേണ്ടി അപേക്ഷിച്ചാൽ വണ്ടി വീട്ടിൽ എത്തിച്ചു ഡ്രൈവ് ചെയ്യാനുള്ള സംവിധാനം, വിൽക്കാൻ ആഗ്രഹിക്കുന്ന വണ്ടികൾ വീട്ടിലെത്തി ചെക്കിംഗ് ചെയുന്നതിനുള്ള സംവിധാനം, ഓൺലൈനായി ഓർഡർ ചെയ്ത വണ്ടികളുടെ വീട്ടിലേക്കുള്ള ഡെലിവറി എന്നിവയൊക്കെ സ്‍പിന്നി കാർസിന്റെ പ്രത്യേകതകളാണ്.

കഴിഞ്ഞ വര്ഷം പ്രമുഖ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ സ്ട്രാറ്റജിക് നിക്ഷേപകനായി കമ്പനിയിൽ പങ്കാളിയാവുകയും ചെയ്തിരുന്നു. താരം തന്നെയാണ് കമ്പനിയുടെ ലീഡ് ബ്രാൻഡ് അംബാസഡർ. ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി സിന്ധുവാണ്‌ മറ്റൊരു ബ്രാൻഡ് അംബാസഡർ.

സ്പിന്നി അസൂയാർഡ്, സ്പിന്നി ബജറ്റ് എന്ന രണ്ടു രീതിയിലാണ് കമ്പനിയുടെ കാര്‍ വിൽപ്പന. സ്പിന്നി അസൂയാർഡിൽ കുറഞ്ഞ കിലോമീറ്ററുകൾ ഓടിയ വാഹനങ്ങളും സ്പിന്നി ബഡ്ജറ്റിൽ 70000 കിലോമീറ്ററോ 2016-നു മുമ്പോ ഉള്ള വാഹനങ്ങളാണ് വിൽക്കുന്നത്. അഞ്ചു ദിവസത്തിനുള്ളില്‍ വാങ്ങിയ വണ്ടി തിരികെ നൽകാനുള്ള സംവിധാനവും കമ്പനി നൽകുന്നുണ്ട്. ഇതിൽ കമ്പനിയുടെ ഭാഗത്തു നിന്ന് ചോദ്യങ്ങളൊന്നും ഉണ്ടാവുകയുമില്ല. വില്‍പ്പന നടത്തിയ ശേഷം ഒരു വർഷത്തെ വാറന്റിയും നൽകുന്നുണ്ട്.

സ്പിന്നി മാക്സിലൂടെയാണ് കമ്പനി യൂസ്ഡ് ആഡംബര കാറുകൾ വില്പന നടത്തുന്നത്, നിലവിൽ ഡൽഹി മുംബൈ ബംഗളുരു എന്നിവടങ്ങളിൽ മാത്രമാണ് ഈ സൗകര്യമുള്ളത്.