5 Feb 2024 4:37 PM IST
Summary
- വന്‍ തോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് ഭീഷണിയായിട്ടുണ്ട്
- സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലെ പ്രത്യേക സംവിധാനത്തിന്റെ മേൽനോട്ടത്തിലാണ് മണൽവാരൽ
സംസ്ഥാനത്ത് മണല്‍ വാരല്‍ വീണ്ടും പ്രാബല്യത്തില്‍ വരുന്നു. 200 കോടി രൂപയാണ് ഇതിലൂടെ സമാഹരിക്കന്‍ പദ്ധതിയിടുന്നത്. ഭാരതപ്പുഴയിലും ചാലിയാറിലുമാണ് ആദ്യഘട്ടത്തില്‍ മണല്‍ വാരല്‍ നടപ്പിലാക്കുന്നത്. ഈ വര്‍ഷം തന്നെ മണല്‍ നിക്ഷേപമുള്ള മറ്റെല്ലാ നദികളില്‍ നിന്നും പല ഘട്ടകങ്ങളായി മണല്‍ വാരല്‍ ആരംഭിക്കുകയാണ് ലക്ഷ്യം.
2016 ല്‍ നിലച്ചതാണ് കേരളത്തില്‍ മണല്‍ വാരല്‍. മാര്‍ച്ച് മുതലാണ് പുനരാംഭിക്കുന്നത്. മലപ്പുറം ജില്ലയിലെ മൂന്ന് കടവുകളിലാണ് മാര്‍ച്ചോടെ മണല്‍ വാരല്‍ ആരംഭിക്കുന്നത്. നദികളിലെ ജലസംഭരണശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം വെള്ളപ്പൊക്ക സാധ്യത കുറക്കാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.
മണല്‍വാരലിലേക്ക് തുടക്കമിട്ട മഹാപ്രളയം
വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെയും പുഴകളില്‍ നിന്ന് നിയന്ത്രിതമായ തോതില്‍ മണല്‍ വാരല്‍ ജോലികള്‍ ഇതിനോടകം ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനെതിരെ വന്‍ പ്രതിഷേദധവുമായി നിരവധി സംഘടനങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്. 2018 ലെ പ്രളയമാണ് വീണ്ടും മണല്‍ വാരലിലേക്ക് തിരിയാന്‍ കാരണമായത്. പല പുഴകളിലും വന്‍തോതില്‍ മണല്‍ അടിഞ്ഞ് കൂടിയതാണ് പ്രളയത്തിന് കാരണമെന്ന വാദവുമുണ്ട്. അതിനാല്‍ വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. പുഴകളില്‍ നിന്നും നിശ്ചിത അളവില്‍ മാത്രമാണ് മണല്‍ നീക്കം ചെയ്യുകയെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഓരോ പുഴയില്‍ നിന്നും നീക്കം ചെയ്യേണ്ട മണലിന്റെ ഘനഅടി നിശ്ചയിച്ചിട്ടുണ്ട്.
പഞ്ചായത്തുകളുടെ മേല്‍നോട്ടത്തില്‍ നിയന്ത്രിതമായ രീതിയിലായിരുന്നു മുമ്പ് മണല്‍ നീക്കം ചെയ്തിരുന്നത്. എന്നാല്‍ മണല്‍ വാരല്‍ പ്രബാല്യത്തില്‍ വരുന്നതോടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള അനിയന്ത്രിത മണല്‍ വാരല്‍ പരിപോഷിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പാസിന്റെ മറവില്‍ വന്‍തോതില്‍ മണല്‍വാരല്‍ നടക്കാനുള്ള സാദ്ധ്യത ഇപ്പോഴും നില്‍നിക്കുന്നുണ്ട്.