13 March 2024 7:58 AM GMT
Summary
- ജയ അരി കിലോക്ക് 29 രൂപക്കും കുറുവ അരിയും മട്ട അരിയും 30 രൂപക്കുമാണ് വിൽക്കുക
- ഓരോ റേഷൻ കാർഡിനും മാസം അഞ്ച് കിലോ വീതം
കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി കേരള സർക്കാർ ഇറക്കുന്ന ശബരി കെ- റൈസ് ഇന്നു മുതല്‍ വിപണിയില്‍.
കെ- റൈസ് ബ്രാന്‍ഡില്‍ സപ്ലൈകോ വിതരണം ചെയ്യുന്ന അരിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നിര്‍വഹിച്ചു.
സപ്ലൈകോ വഴി സബ്സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയിൽ അഞ്ച് കിലോയാണ് പ്രത്യേക സഞ്ചിയിലാക്കി കെ- റൈസായി വിൽക്കുന്നത്.
ഓരോ റേഷൻ കാർഡിനും ഒരു മാസം അഞ്ച് കിലോ വീതം അരി നൽകാനാണ് ഭക്ഷ്യ വകുപ്പിന്റെ തീരുമാനം.
ജയ അരി കിലോക്ക് 29 രൂപക്കും കുറുവ അരിയും മട്ട അരിയും 30 രൂപക്കുമാണ് വിൽക്കുക.
പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാന്‍ഡില്‍ അരി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക.
അതേസമയം ശബരി കെ റൈസ് മാവേലി സ്റ്റോറുകളില്‍ എത്താന്‍ വൈകുമെന്ന് റിപ്പോർട്ടുകളുണ്ട്.
ആദ്യഘട്ടത്തിൽ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മാത്രമേ അരി വിതരണം ആരംഭിക്കൂ എന്നാണ് വിവരം.