image

12 Oct 2023 5:27 PM GMT

Kerala

റബ്ബര്‍ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനവുമായി റബ്ബര്‍ പാര്‍ക്ക്

MyFin Desk

Rubber Park to encourage rubber-based start-ups
X

Summary

  • റബ്ബര്‍ വ്യവസായങ്ങളുടെ നവീകരണത്തിനും, ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനും സഹായകരമായ നീക്കമാണിതെന്നാണ് വിദഗ്ധാഭിപ്രായം.


റബ്ബര്‍ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി റബ്ബര്‍ പാര്‍ക്ക്. വ്യവസായ സ്ഥാപനങ്ങളുടെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. റബ്ബര്‍ വ്യവസായങ്ങളുടെ നവീകരണത്തിനും, ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനും സഹായകരമായ നീക്കമാണിതെന്നാണ് വിദഗ്ധാഭിപ്രായം.

'റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങളുടെ നവീകരണത്തിന് റബ്ബര്‍ പാര്‍ക്ക് അനുകൂല സമീപനമാണ് എടുത്തിട്ടുള്ളതെന്നും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വ്യവസായങ്ങളുമായും കൈകോര്‍ക്കുന്നതിലൂടെ സംരംഭകത്വം വളര്‍ത്തുന്ന ഒരു സംവിധാനം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും റബ്ബര്‍ പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് വി ജെയിംസ് പറഞ്ഞു.

കുസാറ്റ് റിട്ട. പ്രൊഫസര്‍ ഡോ. റാണി ജോസഫ്, കുസാറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോ. പ്രശാന്ത് രാഘവന്‍, എന്‍പി ഒ ല്‍ സീനിയര്‍ സയന്റിസ്റ്റ് ഡോ.അണ്ണാദുരൈ, ക്രൈസ്റ്റ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജോയ് തോമസ്, റബ്ബര്‍ പാര്‍ക്ക് മാനുഫാക്ചറിംഗ് അസോസിയേഷന്‍ പ്രസിഡന്റ് എം എസ് പ്രതാപ്, വിവിധ സര്‍വകലാശാലകളുടെയും കോളേജുകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ എന്നിവര്‍ റബ്ബര്‍ പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ വ്യവസായ സ്ഥാപനങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംയുക്ത യോഗത്തില്‍ പങ്കെടുത്തു.