22 Sept 2023 10:27 AM IST
Summary
1,17,565 പേര്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുകയുമുണ്ടായി
ഐഎസ്എല്‍ (ഇന്ത്യന്‍ സൂപ്പര്‍ ലീഗ്) 2023-24 സീസണിലെ ആദ്യ ഫുട്‌ബോള്‍ മത്സരമാണു ഇന്നലെ (സെപ്റ്റംബര്‍ 21) കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്നത്.
കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളുരു എഫ്‌സിയും തമ്മിലായിരുന്നു വാശിയേറിയ പോരാട്ടം. ബെംഗളുരുവിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് 2 ഗോളടിച്ച് വിജയികളായി. ആദ്യ ഐഎസ്എല്‍ മത്സരം കേരള ബ്ലാസ്‌റ്റേഴ്‌സിനും ജയവും കൊച്ചി മെട്രോയ്ക്കു നേട്ടവുമാണ് സമ്മാനിച്ചത്.
മത്സരം കാണാന്‍ കൊച്ചിയിലേക്ക് ഒഴുകിയെത്തിയവരില്‍ 1,17,565 പേര്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുകയുമുണ്ടായി.
സെപ്റ്റംബര്‍ 21-ന് രാത്രി 10 മണി വരെയുള്ളയുള്ള കണക്കാണിത്. കൊച്ചി മെട്രോയുടെ പേ ആന്‍ഡ് പാര്‍ക്ക് സൗകര്യവും മികച്ച രീതിയില്‍ ഉപയോഗിക്കപ്പെട്ടു.
കൊച്ചിയില്‍ നടക്കുന്ന ഐഎസ്എല്‍ മത്സര ദിവസങ്ങളില്‍ കൊച്ചി മെട്രോ സേവനം രാത്രി 11.30 വരെയുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. രാത്രി 10-ന് ശേഷം ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവും ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കൊച്ചി മെട്രോയില്‍ ഒരു ലക്ഷം യാത്രക്കാരെന്ന റെക്കോഡ് 2023-ല്‍ ഇത് 24-ാം തവണയാണു കൈവരിക്കുന്നത്.