image

7 March 2024 12:26 PM IST

Kerala

വിനോദ സഞ്ചാരികളുടെ വരവില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് കേരളം

MyFin Desk

tourists like ernakulam
X

Summary

  • കേരളത്തിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വർധന
  • കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയത് എറണാകുളം ജില്ലയിൽ
  • 2023-ൽ 2.18 കോടി പേർ കേരളം സന്ദർശിച്ചു


ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് കേരളം.

2023- ല്‍ രാജ്യത്തിനകത്ത് നിന്ന് 2,18,71,641 വിനോദസഞ്ചാരികള്‍ കേരളത്തില്‍ എത്തിയതായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.

2022- ല്‍ 1,88,67,414 ആഭ്യന്തര വിനോദസഞ്ചാരികളാണ് കേരളത്തില്‍ എത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15.92 ശതമാനം വര്‍ധനയാണിത്.

കോവിഡിന് മുമ്പുള്ള വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 18.97 ശതമാനം വര്‍ധിച്ചു.

സന്ദര്‍ശകര്‍ക്ക് ഇഷ്ടം എറണാകുളം

2023 -ല്‍ എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം സന്ദര്‍ശകര്‍ എത്തിയത് 44,87,930 പേര്‍. രണ്ടാമതായി ഇടുക്കി (36,33,584), തിരുവനന്തപുരം (35,89,932), തൃശൂര്‍ (24,78,573), വയനാട് (17,50,267) എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ എത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം.

കേരളത്തിലെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്.

2022 -ല്‍ 3,45,549 സഞ്ചാരികളാണ് എത്തിയത്. 2023 -ല്‍ 6,49,057 പേരായി വര്‍ധിച്ചു. 87.83 ശതമാനത്തിന്റെ വളര്‍ച്ചയാണിത്.

2,79,904 വിദേശ സഞ്ചാരികള്‍ എത്തിയ എറണാകുളം ജില്ലയാണ് വിദേശസഞ്ചാരികളുടെ കേരളത്തിലെ ഇഷ്ട്ടപ്പെട്ട സ്ഥലം.

രണ്ടാമതായി തിരുവനന്തപുരം (1,48,462), ഇടുക്കി (1,03,644), ആലപ്പുഴ (31,403), കോട്ടയം (28,458) എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ ജില്ലകളിലെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണം.