image

30 Nov 2024 9:38 AM GMT

Kerala

നിങ്ങളുടെ റേഷൻ കാർഡ് BPL ആക്കണോ? ചെയ്യേണ്ടത് ഇത്രമാത്രം

MyFin Desk

നിങ്ങളുടെ റേഷൻ കാർഡ് BPL ആക്കണോ?  ചെയ്യേണ്ടത് ഇത്രമാത്രം
X

വെള്ള, നീല കാർഡ് ഉടമകൾക്ക് റേഷൻ കാർഡ് മുൻഗണനാ വിഭാഗമായ പിങ്കിലേക്ക് മാറാൻ ഇപ്പോൾ അവസരം. അപേക്ഷയ്ക്കുള്ള അവസാന തീയതി ഡിസംബർ 10 വൈകിട്ട് അഞ്ച് മണിയാണ്. ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടാനുള്ള യോഗ്യത

● വീടിന്റെ വിസ്തീർണ്ണം ആയിരം ചതുരശ്ര അടിയിൽ താഴെ ആയിരിക്കണം.

● നാല് ചക്ര വാഹനം ഇല്ലാത്ത കുടുംബം.

● ഒരേക്കറിൽ താഴെ ഭൂമി ഉള്ള കടുംബം.

● സർക്കാർ ജീവനക്കാരൻ, സർക്കാർ പെൻഷൻ വാങ്ങുന്നവർ ഉൾപ്പെടാത്ത കുടുംബം.

● ഇൻകം ടാക്സ് അടക്കുന്ന അംഗങ്ങൾ ഉൾപ്പെടാത്ത കുടുംബം.

● റേഷൻ കാർഡിൽ പ്രതിമാസ വരുമാനം 25000 രൂപയിൽ താഴെയുള്ള കുടുംബം.

ആവശ്യമായ രേഖകൾ

● പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട വീടിന്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

● വാടക വീട് ആണെങ്കിൽ വാടക വീടിന്റെ കരാർ പത്രം (200/- രൂപ മുദ്രപത്രത്തിൽ 2 സാക്ഷി ഒപ്പുകൾ സഹിതം)/വാടകക്ക് എന്ന് തെളിയിക്കുന്ന രേഖകൾ.

● പഞ്ചായത്ത് ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ അല്ലെങ്കിൽ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹരാണ് എന്നതിന്റെ പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സർട്ടിഫിക്കറ്റ്.

● മാരക രോഗങ്ങൾ ഉണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് / വികലാംഗ സർട്ടിഫിക്കറ്റ്

● സർക്കാർ പദ്ധതി മുഖേന ലഭിച്ച വീട് ആണെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റ്.

● വയസ്സ് പൂർത്തിയായ പുരുഷന്മാർ ഇല്ലാത്ത നിരാലംബരായ വിധവകൾ ആണെങ്കിൽ നോൺ റീമാരേജ് സർട്ടിഫിക്കറ്റ്.

● സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

റേഷൻ കാർഡിലെ പിഴവുകൾ തിരുത്തൽ

● റേഷൻ കടകളിൽ പരാതി പെട്ടി സംവിധാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്

● കാർഡ് ഉടമകൾക്ക് നേരിട്ടു റേഷൻ കടകളിൽ എത്തി കാർഡ് ശരിയാക്കാം

● റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും അവസരമുണ്ടാകും