image

14 Feb 2024 7:18 AM GMT

Kerala

40 ശതമാനം വരെ സബ്‌സിഡി; പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 വരെ

MyFin Desk

Up to 40 percent subsidy, Purapura solar project registration till March 15
X

Summary

  • പുരപ്പുറ സോളാര്‍ പ്ലാന്റ് പദ്ധതി അവസാന ഘട്ടത്തിൽ
  • https://ekiran.kseb.in/ എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്
  • ടെൻഡർ വഴി ഉറപ്പാക്കിയ കുറഞ്ഞ നിരക്കിൽ പ്ലാന്റ് സ്ഥാപിച്ചു നൽകുന്നു


നാല്‍‍പ്പത് ശതമാനം വരെ കേന്ദ്ര സബ്സിഡിയോടെ പുരപ്പുറ സൗരോര്‍‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള കെ.എസ്.ഇ.ബിയുടെ പദ്ധതിയാണ് സൗര.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പുരപ്പുറ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതി അവസാന ഘട്ടത്തിലാണ്. പദ്ധതിയില്‍ ചേരുന്നതിനായി മാര്‍ച്ച് 15 പേരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി അറിയിച്ചു.

പദ്ധതിയിൽ എങ്ങനെ ചേരാം?

https://ekiran.kseb.in/ എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് കൺസ്യൂമർ നമ്പരും രജിസ്റ്റേഡ് മൊബൈൽ നമ്പരിൽ ലഭിക്കുന്ന OTP യും രേഖപ്പെടുത്തി അനുയോജ്യമായ ഡെവലപ്പറെയും പ്ലാൻ്റ് കപ്പാസിറ്റിയും തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.

സോളാർ നിലയം സ്ഥാപിക്കുന്നതിന് കെ എസ് ഇ ബി ടെൻഡർ നടപടികളിലൂടെ എംപാനൽ ചെയ്ത 37 ഡെവലപ്പർമാരിൽ നിന്ന് തിരഞ്ഞെടുക്കാം.

സവിശേഷതകൾ

1. ആകെ ചെലവിന്റെ സബ്സിഡി കഴിച്ചിട്ടുള്ള തുക മാത്രം ഉപഭോക്താവ് നൽകിയാൽ മതി.

2. കർശനമായ മാനദണ്ഡങ്ങൾ പാലിച്ചവരെ മാത്രമേ ഡെവലപ്പർ ആയി എംപാനൽ

ചെയ്തിട്ടുള്ളൂ.

3. പദ്ധതിക്ക് ഉപയോഗിക്കുന്നത് കെഎസ്ഇബിയിൽ ടെസ്റ്റ് ചെയ്ത സോളാർ പാനലുകൾ, ഇൻവെർട്ടറുകൾ മുതലായവ മാത്രം.

4. സുരക്ഷ ഉറപ്പാക്കാനായി സർജ് പ്രൊട്ടക്ടർ, LA, എർത്തിങ് എന്നിവ ഉൾപ്പെടുത്തി അംഗീകരിച്ച് നൽകിയ സ്കീം

5. കുറഞ്ഞത് 75% പെർഫോമൻസ് എഫിഷ്യൻസി ഉറപ്പുനൽകുന്നു.

6. ടെൻഡർ വഴി ഉറപ്പാക്കിയ കുറഞ്ഞ നിരക്കിൽ പ്ലാന്റ് സ്ഥാപിച്ചു നൽകുന്നു.

7. ഈ സ്കീമിൽ സ്ഥാപിച്ച പ്ലാന്റുകൾക്ക് അഞ്ച് വർഷത്തെ O & M സർവ്വീസ് ഡെവലപ്പർ മുഖേന ഉറപ്പാക്കുന്നു. പാനലുകൾക്ക് 25 വർഷത്തെ പെർഫോമൻസ് വാറന്റി.