image

6 Dec 2023 12:25 PM GMT

Kerala

ഓണ്‍ലൈന്‍ ചൂതാട്ടം; സംസ്ഥാന സർക്കാർ ഓര്‍ഡിനന്‍സ് ഇറക്കും

MyFin Desk

ordinance to amend online gambling, gst law
X

Summary

  • 2023 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യം നല്‍കിയായിരിക്കും ഓര്‍ഡിനന്‍സ്
  • കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നിയമ ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്തിരുന്നു


പണം വച്ചുള്ള ചൂതാട്ടങ്ങള്‍ക്ക് ജിഎസ്ടി നിര്‍ണയിക്കുന്നതില്‍ വ്യക്തത വരുത്തി സംസ്ഥാന ജിഎസ്ടി നിയമ ഭേദഗതിക്ക് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

2023 ജൂലൈ 11 ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ 50-ാം മത് യോഗത്തില്‍ കാസിനോ, കുതിരപന്തയം, ഒണ്‍ലൈന്‍ ഗെയിമുകള്‍ ഉള്‍പ്പെടയുള്ളവയ്ക്ക് 28 ശതമാനം ജിഎസ്ടി നിശ്ചയിച്ചിരുന്നു. നികുതി ചുമത്തേണ്ടത് പന്തയത്തിന്റെ മുഖവിലയ്ക്കാണെന്നും യോഗത്തില്‍ തീരുമാനിച്ചിരുന്നു.തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നിയമ ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്തിരുന്നു. ഇതനുസരിച്ചുള്ള ദേദഗതിയാണ് സംസ്ഥാന ജിഎസ്ടി നിയമത്തില്‍ കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

ഓണ്‍ലൈന്‍ ഗെയിമിങ്, കാസിനോ, കുതിരപ്പന്തയം തുടങ്ങി പണം വെച്ചുള്ള പന്തയങ്ങളുമായി ബന്ധപ്പെട്ട് നിലവില്‍ ജിഎസ്ടി നിയമത്തിലുണ്ടായിരുന്ന ചില അവ്യക്തതകള്‍ നീക്കുന്നതിനുളള വ്യവസ്ഥകളും ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തും. മറ്റ് സംസ്ഥാനങ്ങളും നിയമത്തില്‍ ഭേദഗതി വരുത്തുന്നുണ്ട്. ഭേദഗതികള്‍ക്ക് 2023 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യം നല്‍കിയായിരിക്കും ഓര്‍ഡിനന്‍സ് ഇറക്കുക.