image

5 Jan 2024 8:13 AM GMT

Kerala

ദേശീയപാത പദ്ധതികൾക്ക് ഊർജം പകർന്ന് ഗഡ്കരി ഇന്ന് കേരളത്തിൽ

MyFin Desk

gadkari is in kerala today, giving energy to national highway projects
X

Summary

  • 1464 കോടി രൂപയുടെ വികസന പദ്ധതികളാണ് കേരളത്തിലെ ദേശീയപാതയിൽ നടക്കുന്നത്.
  • ചെറുതോണി, വണ്ടിപ്പെരിയാര്‍ പാലത്തിന്റെയും മൂന്നാര്‍ ബോഡിമേട്ട് റോഡിന്റെയും ഉദ്ഘാടനവും ഇന്ന് നടക്കും
  • ചെറുതോണി പുതിയ പാലത്തിന്റെ നിര്‍മ്മാണ ചിലവ് 20 കോടിയാണ്


കേരളത്തില്‍ നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിക്കും. ഭാരത് പരിയോജന പദ്ധതിയിലുൾപ്പെടുത്തി 1464 കോടി രൂപയുടെ വികസന പദ്ധതികളാണ് കേരളത്തിലെ ദേശീയപാതയിൽ നടക്കുന്നത്.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് നാലിന് കാസര്‍കോട് താളിപ്പടപ്പ് മൈതാനത്തിലാണ് പരിപാടി. കേന്ദ്രമന്ത്രിമാരായ ഡോ. വി കെ സിംഗ്, വി മുരളീധരന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

ചെറുതോണി, വണ്ടിപ്പെരിയാര്‍ പാലത്തിന്റെയും മൂന്നാര്‍ ബോഡിമേട്ട് റോഡിന്റെയും ഉദ്ഘാടനവും ഇന്ന് നടക്കും.

നിതിന്‍ ഗഡ്കരിയാണ് ഇവയുടെ ഉദ്ഘാടനങ്ങളും നിര്‍വഹിക്കുന്നത്.1464 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന 12 ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടൽ കർമ്മവും ഉദ്ഘാടനവും നിതിൻ ഗഡ്കരി ഇന്ന് നിർവഹിക്കും.

ചെറുതോണി പുതിയ പാലത്തിന്റെ നിര്‍മ്മാണ ചിലവ് 20 കോടിയാണ്. 40 മീറ്റര്‍ ഉയരത്തില്‍ മൂന്നു സ്പാനുകളിലായി നിര്‍മ്മിച്ച പാലത്തിന് 120 മീറ്റര്‍ നീളമുണ്ട്. ഇരുവശങ്ങളിലുളള നടപ്പാതയുള്‍പ്പെടെ 18 മീറ്ററാണ് വീതി. ആധുനിക രീതിയിലുള്ള കൈവരിയും ക്രാഷ് ബാരിയറും ഉള്‍പ്പെടെ ഭിന്നശേഷിക്കാര്‍ക്ക് സഞ്ചരിക്കാവുന്ന രീതിയിതാണ് പാലത്തിന്റെ നിര്‍മ്മാണം.

കൊച്ചി ധനുഷ്‌കോടി ദേശീയ പാതയുടെ ഭാഗമായ മുന്നാര്‍ മുതല്‍ ബോഡിമേട്ട് വരെയുളള 42 കിലോമീറ്ററിന് 382 കോടി രുപയാണ് ചിലവായത്.