image

30 Dec 2023 11:41 AM GMT

Kerala

പുതുവത്സര ആഘോഷം; സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോയും, വാട്ടര്‍ മെട്രോയും

MyFin Desk

പുതുവത്സര ആഘോഷം; സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോയും, വാട്ടര്‍ മെട്രോയും
X

Summary

പുലര്‍ച്ചെ 1 മണിക്കാകും ആലുവ, എസ് എന്‍ ജംഗ്ഷന്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള അവസാന മെട്രോ സര്‍വ്വീസ്


പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയുടെയും, വാട്ടര്‍ മെട്രോയുടെയും സര്‍വീസ് സമയം നീട്ടി. ജനുവരി 1ന് പുലര്‍ച്ചെ ഒരുമണിവരെ മെട്രോ സര്‍വീസ് നടത്തും. ഡിസംബര്‍ 31ന് രാത്രി 20 മിനിറ്റ് ഇടവിട്ടാവും സര്‍വീസ് നടത്തുക. പുലര്‍ച്ചെ 1 മണിക്കാകും ആലുവ, എസ് എന്‍ ജംഗ്ഷന്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള അവസാന സര്‍വ്വീസ്.

ഗതാഗതക്കുരുക്കില്‍പ്പെടാതെ പുതുവത്സര ആഘോഷങ്ങള്‍ക്ക് എത്തുന്നതിനും തിരികെ പോകുന്നതിനും ജനങ്ങൾക്ക് കൊച്ചി മെട്രോ സര്‍വ്വീസ് സഹായകരമാകും. കൊച്ചി നഗരത്തില്‍ നടക്കുന്ന പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് യാത്രാ ക്ലേശമുണ്ടാവാതിരിക്കാനായാണ് മെട്രോയുടെ സര്‍വീസ് സമയം അധിക്യതര്‍ പുനക്രമീകരിച്ചിരിക്കുന്നത്.

കൊച്ചി വാട്ടര്‍ മെട്രോ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ -വൈപ്പിന്‍ റൂട്ടില്‍ ജനുവരി ഒന്നിന് പുലര്‍ച്ചെ 5 മണി വരെ സര്‍വീസ് നടത്തും. ഡിസംബര്‍ 31ന് രാത്രി 9 മണി വരെ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍- വൈപ്പിന്‍ റൂട്ടില്‍ ഇരു ഭാഗത്തേക്കും സര്‍വ്വീസ് ഉണ്ടായിരിക്കുന്നതാണ്. ജനുവരി ഒന്നിന് പുലർച്ചെ 12 മണിക്ക് ശേഷം വൈപ്പിനിൽ നിന്ന് ഹൈക്കോർട്ട് ജംഗ്ഷനിലേക്ക് പുലർച്ചെ 5 മണി വരെ വാട്ടർ മെട്രോ സർവ്വീസ് നടത്തും.