image

6 May 2023 11:45 AM GMT

Kerala

ഇഡി മരവിപ്പിച്ച സ്വത്ത് വിട്ടുകിട്ടാൻ മണപ്പുറം എംഡി ഹൈക്കോടതിയിലേക്ക്

C L Jose

ഇഡി മരവിപ്പിച്ച സ്വത്ത് വിട്ടുകിട്ടാൻ മണപ്പുറം എംഡി ഹൈക്കോടതിയിലേക്ക്
X

Summary

  • മേനോൻ ആൻഡ് പൈ മണപ്പുറത്തിന്റെ അഭിഭാഷകർ
  • ഇഡി നടപടി ‘കോടതിയലക്ഷ്യത്തിന്’ കാരണമാകുമോ


കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടുത്തിടെ മണപ്പുറം ഫൈനാൻസുമായി ബന്ധപ്പെട്ടു നടത്തിയ റെയ്‌ഡിൽ 2,300 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടിക്കെതിരെ മണപ്പുറം ഫിനാൻസ് സിഇഒയും എംഡിയുമായ വിപി നന്ദകുമാർ ചൊവ്വാഴ്ച (മെയ് 9) ഹൈക്കോടതിയെ സമീപിക്കുന്നു.

നന്ദകുമാറിന് വേണ്ടി പ്രമുഖ നിയമ സ്ഥാപനമായ മേനോൻ ആൻഡ് പൈ കേസിൽ ഹാജരാകുമെന്ന് മണപ്പുറം ഗ്രൂപ്പുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

തന്റെ അക്കൗണ്ടുകൾ, ഇടപാടുകൾ, മണപ്പുറം ഫിനാൻസിന്റെ ഇടപാടുകൾ എന്നിവയിൽ ഇഡി ആരംഭിച്ച അന്വേഷണത്തിന്റെ പശ്ചാത്തലം മൈഫിൻപോയിന്റ്നോട് വിശദീകരിക്കവേ, നന്ദകുമാർ പറഞ്ഞു, “ഇത് 10 വർഷത്തിലേറെ പഴക്കമുള്ള പ്രശ്നമാണ്, പ്രധാനമായി, ഇതുമായി ബന്ധപ്പെട്ട കേസ് ഇതിനകംതന്നെ ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.

ഈ വിഷയത്തിൽ ഇനി നിർബന്ധിത നടപടിയെടുക്കരുതെന്ന് ഹൈക്കോടതി വ്യക്തമായി നിർദേശിച്ചിട്ടുണ്ടെന്നും നന്ദകുമാർ പറഞ്ഞു. ഈ സാഹചര്യത്തിൽ, ഇഡി നടപടി ‘കോടതിയലക്ഷ്യത്തിന്’ കാരണമാകുമോ എന്ന് വിശകലന വിദഗ്ധർ സംശയം പ്രകടിപ്പിച്ചു.

മണപ്പുറം അഗ്രോ ഫാംസ് ലിമിറ്റഡ്

“10 വർഷം മുമ്പ് നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള മണപ്പുറം അഗ്രോ ഫാംസ് ലിമിറ്റഡ് (എംഎഎഫ്എൽ; MAFL) സമാഹരിക്കുകയും പിന്നീട് തിരികെ നൽകുകയും ചെയ്ത 143.75 കോടി രൂപ നിക്ഷേപവുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി നീക്കം; ‘ഒരു മണൽക്കൂനയിൽ നിന്ന് ഒരു പർവതമുണ്ടാക്കാനുള്ള നീക്കമാണിത്’, ” കൊച്ചി ആസ്ഥാനമായുള്ള ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് പറഞ്ഞു.

പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി) പരിപാലിക്കുന്ന ഒരു എസ്‌ക്രോ അക്കൗണ്ടിൽ ഇപ്പോഴും കിടക്കുന്ന ക്ലെയിം ചെയ്യാത്ത 9 ലക്ഷം രൂപ ഒഴികെയുള്ള എല്ലാ നിക്ഷേപങ്ങളും വർഷങ്ങൾക്ക് മുമ്പ് തന്നെ തിരികെ നൽകിയിട്ടുണ്ടെന്നും നന്ദകുമാർ പറഞ്ഞു.

എംഎഎഫ്എൽ തിരികെ നൽകിയ 53 കോടി രൂപയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളും കെവൈസിയും ഹാജരാക്കുന്നതിൽ നന്ദകുമാർ പരാജയപ്പെട്ടുവെന്നതിന്റെ അടിസ്ഥാനത്തിലാണ് അടുത്തിടെ നടന്ന ഇഡി റെയ്‌ഡ്..

നന്ദകുമാർ പറഞ്ഞു, “ഈ നിക്ഷേപങ്ങളെല്ലാം അതത് ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് തിരിച്ചുനൽകിയത്; അതിനാൽ, ഈ രേഖകൾ വീണ്ടെടുക്കുന്നത് ഒട്ടും അസാധ്യമല്ല."

കൂടാതെ, ആ നിക്ഷേപകരിൽ നിന്ന് ഒരു ക്ലെയിം പോലും ഇതുവരെ തീർപ്പാക്കാതെ തുടരുന്നില്ല, അദ്ദേഹം പറഞ്ഞു..

അതിലും ആശ്ചര്യകരം, പ്രമുഖ ആഡിറ്റർമാരായ കെപിഎംജിയുടെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെയും മേൽനോട്ടത്തിൽ നിക്ഷേപം തിരിച്ചടയ്ക്കൽ നടപടികൾ നടന്നിട്ടാണ് ഇന്നീ പ്രഹസനം, കാര്യങ്ങളുടെ വിശദാംശങ്ങൾ അറിയാവുന്ന ഒരു അനലിസ്റ്റ് അഭിപ്രായപ്പെട്ടു.

ഈ നിക്ഷേപങ്ങൾ അടച്ചത് അംഗീകരിച്ചുകൊണ്ട് ആർബിഐ എംഎഎഫ്എൽ-ന് ആവശ്യമായ പേപ്പറുകൾ നൽകിയതായും നമുക്ക് മനസ്സിലാക്കാനാവും.

“ഏകദേശം 53 കോടി രൂപയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകൾ തേടിയ കേസിൽ ഇഡി ഇത്രയധികം സ്വത്തുക്കൾ കണ്ടുകെട്ടിയത് അദ്ഭുതമായിരിക്കുന്നു. കണ്ടുകെട്ടിയ ആസ്തികളിൽ നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള 2,000 കോടി രൂപയുടെ ഓഹരികളും 60 സ്വത്തുവകകളും നിരവധി വ്യക്തിഗത അക്കൗണ്ടുകളും ഉൾപ്പെടുന്നു,” മണപ്പുറം ഗ്രൂപ്പുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ഈ കേസിലെ പരാതിക്കാരൻ എംഎഎഫ്എൽ-ൽ ഒരു നിക്ഷേപകൻ പോലുമല്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. മണപ്പുറം ഫിനാൻസിൽ ‘ചില്ലറ ഓഹരികൾ’ മാത്രമേ അദ്ദേഹത്തിന് അവകാശപ്പെടാനുള്ളൂ. എങ്കിലും കമ്പനിയുടെ സിഇഒയുടെ നല്ല നടപ്പിനെക്കുറിച്ച് അമിത ഉത്കണ്ഠയുള്ള ഒരു 'അഭ്യദയകാംക്ഷി'.യാണിദ്ദേഹമെന്നത് രസകരമായി തോന്നുന്നു.