image

18 Dec 2023 12:27 PM GMT

Kerala

2,000 ലധികം തൊഴിലവസരവുമായി 'യെല്ലോ മുത്തൂറ്റ്'

MyFin Desk

Yellow Pearl with more than 2,000 jobs
X

Summary

  • സെയില്‍സ് മാനേജര്‍മാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍മാര്‍, റീജിയണല്‍ മാനേജര്‍മാര്‍ തസ്തികകളിലേക്കാണ് നിയമനം
  • ഇന്ത്യയിലുടനീളം 1,000 ശാഖകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്
  • തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരവരുടെ സംസ്ഥാനത്ത് ജോലിനല്‍കുo


ബാങ്കിങ് ഇതര ഫിനാന്‍ഷ്യല്‍ സ്ഥാപനമായ 'യെല്ലോ മുത്തൂറ്റ്' എന്നറിയപ്പെടുന്ന മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്‌സ് ലിമിറ്റഡ് രാജ്യത്തുടനീളമായി 2,000 ത്തിലധികം ജീവനക്കാരെ പുതുതായി നിയമിക്കാൻ ഉദ്ദേശിക്കുന്നു. സെയില്‍സ് മാനേജര്‍മാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍മാര്‍, റീജിയണല്‍ മാനേജര്‍മാര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് കമ്പനി നിയമനം നടത്തുന്നത്. നിലവില്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് രാജ്യത്തുടനീളം 900 ശാഖകളിലായി 4000 ലധികം ജീവനക്കാരുണ്ട്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇന്ത്യയിലുടനീളം 1,000 ശാഖകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പനി അവരവരുടെ സംസ്ഥാനത്ത് ജോലിനല്‍കുന്നതിനൊടൊപ്പം മികച്ച ശമ്പളം, ആനുകൂല്യങ്ങള്‍, വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍, മികച്ച തൊഴില്‍ അന്തരീക്ഷവും ലഭ്യമാക്കും. ബോണസ്, സ്പോട്ട് അവാര്‍ഡുകള്‍, എംപ്ലോയീസ് റെക്കഗ്നിഷന്‍ പ്രോഗ്രാമുകള്‍ തുടങ്ങിയവയിലൂടെ ജീവനക്കാര്‍ക്ക് അവരുടെ കഠിനാധ്വാനവും അര്‍പ്പണബോധവും തിരിച്ചറിയാനും അതനുസരിച്ച് ഇന്‍സെന്റീവുകളും കമ്പനി നല്‍കും.

നിലവിലെ കമ്പനിയുടെ വളര്‍ച്ച തുടരുന്നതിനായി സ്വര്‍ണ്ണ വായ്പകള്‍ സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ കഴിവുള്ള പരിചയസമ്പന്നരായ പ്രൊഫഷണലുകളെയും, ധനകാര്യ മേഖലയില്‍ മികച്ച പരിചയ സമ്പത്ത് ഉള്ളവരും, ഉപഭോക്താക്കളെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നതില്‍ കഴിവുള്ളവരുമായ ഉദ്യോഗാര്‍ത്ഥികളെയാണ് കമ്പനിക്ക് ഇപ്പോള്‍ ആവശ്യമെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.ഇ മത്തായി പറഞ്ഞു.

കൂടാതെ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ത്രൈമാസാടിസ്ഥാനത്തില്‍ 103 ശതമാനം സ്ഥിരമായ വളര്‍ച്ച മുത്തൂറ്റ് മിനി ഫിനാന്‍ഷ്യേഴ്സ് കൈവരിച്ചതായും ഇതിനെതുടര്‍ന്ന് പുതിയ ശാഖകള്‍ ആരംഭിക്കുകയും ചെയ്തതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.