image

4 Aug 2023 4:00 PM IST

Kerala

എംഎസ്എംഇ ബോധവത്കരണ ശില്‍പശാല സംഘടിപ്പിച്ചു

Kochi Bureau

organized msme awareness workshop
X

Summary

  • തിരഞ്ഞെടുക്കപ്പെട്ട 30 സംരംഭകര്‍ക്കാണ് അവസരം ലഭിച്ചത്.


യൂണിയന്‍ ബാങ്കിന്റെ സഹകരണത്തോടെ എംഎസ്എംഇ മേഖലയ്ക്കായുള്ള വിവിധ ധനകാര്യ സേവനങ്ങള്‍ സംബന്ധിച്ച് സിഡ്ബിയും ഫിക്കിയും ചേര്‍ന്ന് ബോധവത്കരണ ശില്‍പശാല സംഘടിപ്പിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ധനകാര്യ, വായ്പാ പദ്ധതികളെ കുറിച്ച് സംരംഭകരില്‍ ബോധവത്കരണം സൃഷ്ടിക്കുകയാണ് ശില്‍പശാലയിലൂടെ ലക്ഷ്യമിടുന്നത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഉദ്യം സംഘ്യന്‍ പദ്ധതിയുടെ ഭാഗമായി എംഎസ്എംഇ സംരംഭകര്‍ക്ക് കൊച്ചി കപ്പല്‍ശാല സന്ദര്‍ശനവും ഒരുക്കിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട 30 സംരംഭകര്‍ക്കാണ് ഇതിനവസരം ലഭിച്ചത്.

സിഡ്ബി ജനറല്‍ മാനേജര്‍ സത്യകി രസ്‌തോഗി മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ മേധാവി ആര്‍. നാഗരാജ, എന്‍എസ്‌ഐസി സോണല്‍ ജനറല്‍ മാനേജര്‍ എം ശ്രീവത്സന്‍ എന്നിവര്‍ സംസാരിച്ചു. ഫിക്കി കേരള മേധാവി സാവിയോ മാത്യു ആമുഖ പ്രഭാഷണം നടത്തി. സംരംഭകര്‍ക്കായുള്ള വിവിധ ധനകാര്യ സേവനങ്ങളെ കുറിച്ച് സിഡ്ബി എ ജി എം രാജു റാഫേല്‍ ക്ളാസ് എടുത്തു. ഫിക്കി ടാക്‌സേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആന്റണി കൊട്ടാരം സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍ നന്ദിയും പറഞ്ഞു.